ജാഗ്രത പാലിക്കേണ്ടത് ആര്? മൃഗങ്ങള്‍ കോവിഡ് പടര്‍ത്തും ജാഗ്രത പാലിക്കണം

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കോവിഡ് 19 ബാധിക്കുമോ? മൃഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വൈറസ് മനുഷ്യരിലേക്ക് പടരുമോ. ഹൈദരാബാദ് കാഴ്ചബംഗ്ലാവില്‍ സിംഹങ്ങള്‍ക്കു കോവിഡ് ബാധിച്ചതോടെ വല്ലാത്തൊരു ആശങ്കയിലാണ് രാജ്യം.
മനുഷ്യരില്‍ നിന്ന് കോവിഡ് 19 മൃഗങ്ങളില്‍ എത്തിയാലും അത് മൃഗങ്ങള്‍ക്ക് രോഗമായി മാറുകയോ അവ മരണകാരണമാവുകയോ ചെയ്യില്ലെന്ന് ഉറപ്പ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം മനുഷ്യസമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ എത്തുന്ന കോവിഡ് 19 അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മറ്റു മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത ഏറെ കൂടുതലുമാണ്.
കൊറോണ വൈറസ് എന്നത് എക്കാലവും ലോകത്ത് നിലവിലുള്ളതാണ്. എന്നാല്‍ ഇതിന്റെ പുതിയ വകഭേദമായ കൊവിഡ ്19 എന്ന മാരക വൈറസാണ് ഒന്നര വര്‍ഷമായി ലോകമെമ്പാടും മനുഷ്യരില്‍ അപകടകാരിയായി മാറിയിരിക്കുന്നത്.
മനുഷ്യരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ ഈ വൈറസ് മൃഗങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കാമെങ്കിലും മൃഗങ്ങളില്‍ ഇത് ഈ വൈറസ് അപകടകരമായി പ്രവര്‍ത്തിക്കില്ല എന്നാണ് ആശ്വാസ വാര്‍ത്തയായി ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.
ഹൈദരാബാദ് കാഴ്ചബംഗ്ലാവില്‍ ശുചീകരണത്തിനോ പരിചരണത്തിനോ എത്തിയ ജീവനക്കാരില്‍നിന്നോ അതല്ലെങ്കില്‍ അവിടെ കോവിഡ് 19 വൈറസുകളെ വഹിച്ച് പറന്നെത്തിയ പക്ഷികളില്‍നിന്നോ ഇതര ജീവികളില്‍ നിന്നോ ആകാം അവിടെയുള്ള സിംഹങ്ങളില്‍ കോവിഡ് കണ്ടെത്തിയതെന്നാണ് ശാസ്ത്രലോകം നിരീക്ഷിച്ചിരിക്കുന്നത്.
അതേസമയം മൃഗങ്ങളില്‍ 19 വൈറസ് സമ്പര്‍ക്കത്തില്‍ എത്തിയാല്‍ മറ്റു മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയുണ്ട് എന്നത് ഏറെ ശ്രദ്ധേയം. കോവിഡ് രോഗിയുടെ വിസര്‍ജ്യമോ സ്രവമോ ഭ്ക്ഷിച്ചശേഷം മറ്റിടങ്ങളിലെത്തുന്ന കാക്ക തുടങ്ങിയ പക്ഷികളും രോഗവാഹകരാകാം.
കോവിഡ് 19 വൈറസ് ബാധിതനായ ഒരാള്‍ വളര്‍ത്തു പശുവിനെ കുളിപ്പിക്കുകയോ പാല്‍ കറക്കുകയോ ചെയ്യുമ്പോള്‍ പശുവിന്റെ ശരീരത്തില്‍ വൈറസ് എത്തുക സ്വാഭാവികം. ഈ വൈറസ് പശുവില്‍ രോഗകാരണമാകില്ലെങ്കിലും പിന്നീട് ഈപശുവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അവരിലേക്ക് പശുവില്‍ നിന്ന് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.
വീട്ടില്‍ വളര്‍ത്തുന്ന എല്ലാ പക്ഷികളുടെയും മൃഗങ്ങളുടെയും സാഹചര്യവും ഇതാണ് . വീടുകളിലെ വളര്‍ത്തുജീവികളായ പൂച്ച, നായ, പക്ഷി തുടങ്ങിയവ രോഗബാധിതരുടെ വീട്ടില്‍നിന്നും രോഗമില്ലാത്തവരുടെ താമസ സ്ഥലങ്ങളിലേക്ക് സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അവരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്.
അതായത് ഈ ജീവികള്‍ക്ക് മനുഷ്യരില്‍ മറ്റ് മനുഷ്യരിലേക്ക് കോഡ് പടര്‍ത്താന്‍ സാധിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ട് എന്നാണ് മൃഗസംരക്ഷണവിഭാഗം വ്യക്തമാക്കുന്നത്. അതേ സമയം കോവിഡ് 19 വൈറസിന് കേരളത്തില്‍ മൂന്നാം തരംഗം ഉണ്ടായാല്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന ആശങ്ക ഉയരുകയാണ്.
രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത്ര ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിലെ രോഗവ്യാപനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രം ഇറക്കുമതിചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ആയിരം ടണ്‍ കേരളത്തില്‍ അടിയന്തരമായി ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്
മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
കോവിഡ് മൂന്നാം തരംഗത്തില്‍ കേവിഡ് രോഗികളുടെ എണ്ണം പ്രതിദിനം അറുപതിനായിരം കടന്നാല്‍ കേരളത്തിലെ സാഹചര്യം ഏറെ അപകടകരമായേക്കാം. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന ദ്രവ ഓക്സിജനില്‍ നിന്ന് 500 ടണ്‍ ആദ്യഗഡുവായി കേരളത്തില്‍ അനുവദിക്കണമെന്നും അടുത്ത ഘട്ടത്തില്‍ 500 ടണ്‍ ഓക്സിജന്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണമെന്നുമാണഅ പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓക്സിജന്‍ ടാങ്കുകള്‍, ഓക്സിജന്‍ പ്ലാന്റുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ വെന്റിലേറ്റര്‍ എന്നിവ മുന്‍ഗണനാടിസ്ഥാനത്തില്‍ കേരളത്തിലെ ലഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കോവാക്സീനും അടിയന്തരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കെ കേരളത്തിലെ സ്ഥിതിആശങ്കാജനകമാണെന്നു വ്യക്തം.
ലോക് ഡൗണിനു സമാനമായ സാഹചര്യം സംസ്ഥാനത്തെ ഏറെ പ്രാദേശിക മേഖലകളിലും നടപ്പാക്കിയിട്ടും കോവിഡ് മഹാമാരിയെ നിയന്ത്രണത്തിലാക്കാന്‍ സംസ്ഥാനത്തിന് കൈപ്പിടിയിലൊതുക്കാന്‍ ആയിട്ട് സാധിച്ചിട്ടില്ല.
കോവിഡിന്റെ അതിവ്യാപനമാണ് ചില പ്രദേശങ്ങളില്‍ നിലവിലുള്ളത്. ഒരു വീട്ടിലോ സ്ഥാപനത്തിലോ ഒരാള്‍ക്കു കോവിഡ് ബാധിച്ചാല്‍ സമ്പര്‍ക്കമുണ്ടായ മറ്റ് എല്ലാ അംഗങ്ങളെയും അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സാമൂഹിക വ്യാപനം പോലെ വീടുകള്‍ക്കുള്ളിലെ രോഗ വ്യാപനം വളരെയധികം വര്‍ധിച്ചതാണ് ഇപ്പോള്‍ സംസ്ഥാനത്തെ അലട്ടുന്ന ഭയാനകമായ സാഹചര്യം.
നിലവിലുള്ള പ്രതിദിന തോതായ 48,000 എന്ന നിലയില്‍ നിന്ന് രോഗികളുടെ എണ്ണം ദിവസം അര ലക്ഷത്തിലേക്ക് കിടക്കുകയാണ് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 എന്ന നില ഉയര്‍ന്ന നിലയിലുമാണ്. അതായത് കേരളത്തില്‍ നാല് പേരെ പരിശോധിച്ചാല്‍ ഒരാള്‍ക്ക് കോവിഡ് എന്ന സാഹചര്യം. അടുത്തയാഴ്ചയോടെ പ്രതിദിന രോഗികളുടെ എണ്ണം 45,000 കവിയുകയും ടെസ്റ്റ് പോസിറ്റിവിറ്റി 28 എത്തുകയും ചെയ്യും എന്നാണ് സൂചന.
നിലവില്‍ കേരളത്തില്‍ 3.75 ലക്ഷം പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ദിവസം മരണം 50 എന്ന തോതിലേക്ക് ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് ബാധിച്ച് 5570 പേര്‍ക്ക് മരണം സംഭവിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ രോഗികളുടെ എണ്ണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു.
"
https://www.facebook.com/Malayalivartha
























