കളിമണ്ണ് കൊണ്ടുവരുന്നതിന്റെ മറവില്‍ മദ്യക്കടത്ത്... കാറിലും ടിപ്പര്‍ ലോറിയിലുമായി മദ്യം കടത്തിയ കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍

കളിമണ്ണ് കൊണ്ടുവരുന്നതിന്റെ മറവില്‍ മദ്യക്കടത്ത്... കാറിലും ടിപ്പര്‍ ലോറിയിലുമായി മദ്യം കടത്തിയ കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. ഓട്ടുകമ്പനികളിലേക്ക് കളിമണ്ണ് കൊണ്ടുവരുന്നതിന്റെ മറവിലാണ് മദ്യക്കടത്ത് നടത്തുന്നത്്.
കളിമണ്ണിനടിയില്‍ കുപ്പികള്‍ പൂഴ്ത്തിവെച്ചാണ് കടത്തുന്നത്. ഇത്തരത്തില്‍ കടത്തിയ 200 ലിറ്റര്‍ വിദേശമദ്യം തൃശൂര്‍ എക്‌സസൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ ഹരിനന്ദനും സംഘവും ഷാഡോ അംഗങ്ങളും ചേര്‍ന്ന് മരത്താക്കരയില്‍നിന്ന് പിടികൂടി. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
തലോര്‍ ചിറ്റിശ്ശേരി സ്വദേശി ദേശത്ത് നടുവില്‍ വീട്ടില്‍ ധനേഷ് (32), എറവക്കാട് കണ്ണംകുളം വീട്ടില്‍ സതീഷ് സത്യന്‍ (31), നെന്മണിക്കര സ്വദേശി അച്ചു (25) കല്ലൂര്‍ കുരുതാളി കുന്നേല്‍ സഞ്ജയ്കുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്.
കര്‍ണാടകയില്‍നിന്ന് എത്തിച്ച 69 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുക്കമ്ബനിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മദ്യമുള്ളതായി വിവരം ലഭിച്ചത്.
പരിശോധനയില്‍ 145 ലിറ്റര്‍ മദ്യം പിടികൂടി. കര്‍ണാടകയില്‍നിന്ന് 350 രൂപക്ക് വാങ്ങുന്ന മദ്യം 2500 രൂപക്കാണ് ഇവിടെ വില്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha
























