Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മകന്റെ ജന്മദിനമായിരുന്നു... ഒരു അന്യനെപ്പോലെ ഞാൻ നോക്കി നിന്നു, അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു; വൈറലായി കിഷോർ സത്യയുടെ കുറിപ്പ്

06 MAY 2021 01:55 PM IST
മലയാളി വാര്‍ത്ത


കോവിഡ് വാർത്തകളുടെ അതിപ്രസരം ഉള്ള ഈ കാലത്ത് മുതിർന്നവരിൽ നിന്നും രോഗ ഭയവും അമിത ആകാംക്ഷയും കുട്ടികളിലേക്കും പടരാം. അതിജീവനവും സാമ്പത്തിക പ്രതിസന്ധികളുമൊക്കെ മുതിർന്നവരെ നിരന്തരം അലട്ടുമ്പോൾ അവർ വിസ്മരിക്കുന്നത് അവരുടെ തന്നെ കുരുന്നുകളെയാണ്. സ്കൂൾ അന്തരീക്ഷവും കൂട്ടുകാരും നഷ്ടപ്പെടുന്നതു മൂലമുണ്ടാാവുന്ന ഒറ്റപ്പെടലും ഏകാന്തതയും വിഷമവുമെല്ലാമാണ് കുട്ടികളെ ഇന്ന് അസ്വസ്ഥരാക്കുന്നത്.

കോവിഡിനെ തുടർന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. പതിവ് പഠനരീതികളിൽ നിന്ന് പൊടുന്നനെ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റവും വലിയ രീതിയിൽ തടയപ്പെട്ടിട്ടുള്ള സാമൂഹിക ഇടപെടലുകളും കുട്ടികളുടെ മാനസിക, വൈകാരിക വളർച്ചകളെ ബാധിക്കുന്നു.


ഇതിനിടയിൽ മകൻ നീരുവിനെ കുറിച്ച് നടൻ കിഷോർ സത്യ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു. കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ സ്വീകരിച്ചു.”

“യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും… അങ്ങനെ അങ്ങനെ… ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം. മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു. ദൂരെ മാറിനിന്ന്, മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ. ഈ പിറന്നാളിന് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്നിടത്തു പോവണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.”

“കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്. ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്. അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും.” എന്നാണ് കിഷോർ സത്യ കുറിക്കുന്നത്. വെറുമൊരു സോഷ്യൽ മീഡിയ പോസ്റ്റ് എന്നതിലുപരി സമൂഹം ചിന്തിക്കേണ്ട ഒരു വലിയ മെസ്സേജ് കിഷോർ സത്യ ഇതിലൂടെ തരുന്നുണ്ട്.

നേരിട്ടുള്ള സംഭാഷണങ്ങളിൽ മാസ്ക് ധരിക്കുന്നതിനാൽ മറ്റൊരാളുടെ വൈകാരിക പ്രതികരണം മനസ്സിലാക്കാതെയുള്ള ആശയവിനിമയമാണ് നടക്കുന്നത്. നല്ല സംഭാഷണത്തിന് കേൾവിക്കാരന്റെ ശരീരഭാഷ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതിന് മുഖത്തെ ഭാവപ്രകടനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. ഇവയൊന്നും ഇല്ലാതെ പോവുന്ന സാഹചര്യത്തിൽ ഒരു കുട്ടിയുടെ സാമൂഹിക പെരുമാറ്റങ്ങളുടെ വികാസം വലിയ രീതിയിൽ തടയപ്പെടുന്നു. ചെറിയ കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അവർക്ക് സാമൂഹികമായ കഴിവുകൾ കൈവരിക്കുന്നതിന് കാലതാമസം വരുകയോ അന്യരുമായി സംസാരിക്കാൻ ആത്മധൈര്യം ആർജിച്ചെടുക്കാൻ കഴിയാതെ പോവുകയോ ചെയ്തെന്നും വരാം. എന്നാൽ, ഈ മഹാമാരിയെ തുരത്താൻ മാസ്ക് നിർബന്ധം തന്നെ..

ചിരികൾ കാണാതെ വളരുന്ന ഒരു വിഭാഗമായി മാറുകയാണ് ഇന്നത്തെ കുട്ടികൾ. മാസ്‌കുകളാൽ മൂടപ്പെട്ട ചിരികൾ ഇനിയൊരിക്കൽ കാണുമ്പോൾ അവരെ ഭയപ്പെടുത്താതിരിക്കാൻ കഴിവതും വീടുകൾക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കുകയും ചിരിക്കുകയും ചെയ്യുക.. ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends