കോവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

കോവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അങ്കമാലിയിലാണ് സംഭവം.അമിത വേഗതയിലെത്തിയ ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായി രണ്ട് ബൈക്കുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.
വൈകിട്ട് ആറരയോടെയാണ് സംഭവം. ഞ്ഞപ്രയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി നെടുമ്ബാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അങ്കമാലി ടി.ബി. ജങ്ഷനില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് മേഖലയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.
https://www.facebook.com/Malayalivartha
























