Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇവിടെ ഷോ കാണിക്കാന്‍ പറ്റില്ല, എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു

27 JUNE 2015 12:08 PM IST
മലയാളി വാര്‍ത്ത.

പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ചലച്ചിത്ര താരവും ബി.ജെ.പി അനുഭാവിയുമായ നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ടു. വളരെ ശക്തമായ വാക്കുകളോടെയാണ് സുരേഷ് ഗോപിയോട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. നിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല, എന്താ നിങ്ങള്‍ കരുതിയത്, വഴിയേ പോകുന്ന എല്ലാവര്‍ക്കും കേറി നിരങ്ങാമെന്ന സ്ഥലമാണോ ഇതെന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി അപമാനിതനായി സുരേഷ് ഗോപി പുറത്തേക്ക് പോയി. സുരേഷ് ഗോപി എന്‍.എസ്.എസിന്റെ ബന്ധുവല്ലെന്നും പ്രതിനിധി സമ്മേളനത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയത് ശരിയായില്ലെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ തുറന്നടിച്ചു. ഞാന്‍ നായരെന്ന് അഭിമാനിക്കുന്ന ആരും ചെയ്യാത്ത പ്രവൃത്തിയാണ് സുരേഷ് ഗോപി ഇപ്പോള്‍ കാട്ടിയത്. അഹങ്കാരം ഒരിക്കലും എന്‍.എസ്.എസ് അംഗീകരിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇന്നുരാവിലെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് സുരേഷ് ഗോപി എത്തിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സുരേഷ് ഗോപിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, അതുകഴിഞ്ഞ് പ്രതിനിധി സമ്മേളനം നടക്കവെ അവിടേക്ക് പ്രവേശിച്ച സുരേഷ് ഗോപിയോട് പുറത്തുപോകാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു.
പിറന്നാള്‍ പ്രമാണിച്ച് വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പെരുന്നയിലെത്തുകയായിരുന്നു സുരേഷ് ഗോപി. തന്നെ നായര്‍ സമുദായംഗങ്ങള്‍ ക്ഷണിച്ചിട്ടാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ പോയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്‍എസ്എസ് സമ്മേളന വേദിയിലേക്ക് പ്രതിനിധി സഭയിലെ ഒരാളാണ് തന്നെ വിളിച്ചുകൊണ്ടുപോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇടവേളയാണെന്ന് പറഞ്ഞതിനാലാണ് താന്‍ സമ്മേളന സ്ഥലത്തേക്ക് പോയത്. തന്നെ കൂട്ടിക്കൊണ്ടുപോയയാളുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഹൃദയം പൊട്ടിയെന്ന് അദ്ദേഹം പറഞ്ഞു.
ജന്‍നക്ഷത്രമായതിനാല്‍ ഗുരുവായൂരില്‍ തൊഴുതു മടങ്ങുമ്പോള്‍ മന്നത്തപ്പനെ വണങ്ങാന്‍ വേണ്ടിയാണ് താന്‍ പോയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും എന്‍.എസ്.എസിനോട് വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് അനുവാദം വാങ്ങി ഇനിയും എന്‍.എസ്.എസ് ആസ്ഥാനത്ത് പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (6 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (9 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends