കോവിഡ് വ്യാപനം; കേരളത്തിന് സൗജന്യ ഓക്സിജന്‍ സഹായവുമായി ഐ.എസ്.ആര്‍.ഒ

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി വ്യാപിക്കുമ്ബോള്‍ സംസ്ഥാനത്ത് ഓക്സിജന്‍ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ. റോക്കറ്റ് ക്രയോജനിക് എന്‍ജിനായി ഉല്‍പാദിപ്പിക്കുന്ന ലിക്വിഡ് ഓക്സിജനാണ് ഐ.എസ്.ആര്‍.ഒ എത്തിച്ചത്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഈ നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഐ.എസ്.ആര്‍.ഒ ചെയര്‍മാന് കത്തയച്ചു. ആഴ്ചയില്‍ 12 ടണ്‍ തരാമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തുടര്‍ന്ന് 12 ടണ്‍ ഓക്സിജന്‍ ബുധനാഴ്ച കേരളത്തിലെത്തി. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്സിജന്‍ എത്തിക്കുന്നത്. കേരളത്തിലെത്തിയാല്‍ സിലിണ്ടറുകളിലാക്കി ആശുപത്രികളില്‍ വിതരണം ചെയ്യും.
ക്രയോജനിക് എന്‍ജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്സിജന് മെഡിക്കല്‍ ഓക്സിജനേക്കാള്‍ ശുദ്ധി കൂടുതലാണ്. റോക്കറ്റ് ലോഞ്ചിങ് ഇല്ലാത്തതിനാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. ഐ.എസ്.ആര്‍.ഒ തമിഴ്നാടിനും ഈ പ്ലാന്റില്‍നിന്ന് ഓക്സിജന്‍ കൊടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























