ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായി....അന്വേഷണത്തിനൊടുവിൽ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് സോളാര്‍ പാനലിന് സമീപം....കുട്ടി മരിച്ചത് ഇടിമിന്നലേറ്റെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴയില്‍ വീടിന്റെ ടെറസില്‍ 11 വയസുകാരന്‍ മരിച്ച നിലയില്‍. സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിന്റെ മകന്‍ നദീം ഷാനവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലിന് സമീപത്ത് മൃതദേഹം കണ്ടത്. ഇടിമിന്നലേറ്റാണ് കുട്ടി മരിച്ചത് എന്നാണ് സംശയം. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha


























