Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വീട്ടിലിരുന്നില്ലേല്‍ അറിയും... കോവിഡ് അതിതീവ്രവ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യവസ്തുക്കളുടെ കടകള്‍ രാത്രി 7.30 വരെ, സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല; പൊതുവാഹനങ്ങളില്ല; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; ആരാധനാലയങ്ങള്‍ ഭക്തരെ പ്രവേശിപ്പിക്കരുത്

07 MAY 2021 07:56 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കോവിഡ് തീവ്രവ്യാപനം നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ 6 മണി മുതല്‍ ലോക്ഡൗണിലേക്ക് പോകുകയാണ്. നാളെ രാവിലെ 6 മുതല്‍ 16 ന് അര്‍ദ്ധരാത്രി വരെ (ഒന്‍പതു ദിവസം) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

 

 

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ഉള്‍പ്പെടുത്തി നടപടിക്ക് പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.



പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്. ആരാധനാലയങ്ങള്‍ ഭക്തരെ പ്രവേശിപ്പിക്കരുത്. കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, ബോര്‍ഡുകള്‍ എന്നിവയ്ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. സര്‍ക്കാരിന്റെ അവശ്യ വകുപ്പുകള്‍ മാത്രം പ്രവര്‍ത്തിക്കും. മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

 



അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ മാത്രം. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് വാരാന്ത്യ സെമി ലോക്ക് ഡൗണും 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണവുമാണ്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.

പ്രതിദിന രോഗികള്‍ നാല്പതിനായിരത്തിനു മുകളിലേക്കും ടെസ്റ്റ് പോസിറ്റിവിറ്റിി 27 ശതമാനത്തിലേക്കും കുതിച്ചു കയറിയതോടെ അടച്ചിടല്‍ അനിവാര്യമായി വന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് സംസ്ഥാനത്ത് ആദ്യ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

 



റേഷന്‍കട, പലചരക്ക്, പഴം, പച്ചക്കറിക്കട, പാല്‍, മാംസം, മത്സ്യം, ബേക്കറി പെട്രോള്‍ ബങ്ക്, പാചകവാതക വിതരണം, കോള്‍ഡ് സ്‌റ്റോറേജ് മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ വാഹന വര്‍ക്ക്‌ഷോപ്പുകള്‍, പാലിയേറ്റീവ് കെയര്‍ എന്നിവ പ്രവര്‍ത്തിക്കാം.

ബാങ്കുകളില്‍ രാവിലെ 10 മുതല്‍ 1 വരെ മാത്രം ഇടപാടുകള്‍ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍. വിവാഹാനുമതി ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രം. തൊഴിലുറപ്പ് പദ്ധതി, മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങിയവ നടത്താം.

 



ആശുപത്രി ജീവനക്കാര്‍, ചരക്കു വാഹനങ്ങള്‍, വിമാന ടിക്കറ്റ് ട്രെയിന്‍ ടിക്കറ്റ് ഇവയുള്ള യാത്രക്കാരുമായി ഓട്ടോറിക്ഷ, ടാക്‌സി, വാക്‌സിനേഷന് പോകുന്നവര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ഫയര്‍ എന്‍ജിന്‍ വാഹനങ്ങള്‍. കൊവിഡ് വോളന്റിയര്‍മാര്‍, വൃദ്ധരേയും കിടപ്പുരോഗികളേയും പരിചരിക്കാന്‍ പോകുന്നവര്‍, മാദ്ധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പാല്‍, പത്രവിതരണ വാഹനങ്ങള്‍ എന്നിവര്‍ക്ക് യാത്രാനുമതിയുണ്ട്.

കെ.എസ്.ആര്‍.ടി.സി ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കും. ഇന്നലെ രാത്രി ആരംഭിച്ച സര്‍വീസുകള്‍ ഇന്നു രാത്രി വരെ തുടരും. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ മൂന്ന് ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ അനുമതി കൂടി വേണം. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് ആശുപത്രി സൂപ്രണ്ടുമാര്‍ അതത് സ്ഥലത്തെ യൂണിറ്റ് ഓഫീസര്‍മാരെയോ കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലോ ബന്ധപ്പെടണം. കണ്‍ട്രോള്‍ റൂം: 9447071021, 0471 2463799.

 



കോവിഡ് കോള്‍ സെന്റര്‍ പുനരാരംഭിച്ചു. രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ കോവിഡ് കോള്‍ സെന്റര്‍ തുടങ്ങിയത്. വിളിക്കേണ്ട നമ്പര്‍: 0471 2309250, 2309251, 2309252, 2309253, 2309254, 2309255

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (7 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (24 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (43 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends