Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അമിത്ഷാ ഓടിച്ചുവിടും... വലിയ വോട്ട് ബാങ്കായിട്ടും ഒരാളെപ്പോലും ജയിപ്പിക്കാനാകാത്ത നേതാവായി തുഷാര്‍ വെള്ളാപ്പള്ളി മാറിയതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപി; തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു; പുറത്ത് പോകുന്നത് അവഗണനയില്‍ പ്രതിഷേധിച്ചെന്ന്

07 MAY 2021 08:33 AM IST
മലയാളി വാര്‍ത്ത

എല്‍ഡിഎഫിനെ ജയിപ്പിച്ചത് തങ്ങളാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. അതേസമയമാണ് എസ്എന്‍ഡിപിയുടെ മറ്റോരു നേതാവും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി സമ്പൂര്‍ണ പരാജയമടഞ്ഞത്.

അച്ഛനും മകനും കൂടി മനസ് വച്ചിരുന്നെങ്കില്‍ പല സീറ്റുകളിലും ബിജെപി ജയിക്കുമായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ബിജെപിയിലെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ശോഭ സുരേന്ദ്രനും കുമ്മനവുമെല്ലാം തോറ്റതില്‍ ഇവര്‍ക്കും പങ്കുണ്ട്.

 



ബിജെപിയോടൊപ്പം നില്‍ക്കുകയും കൂറ് മറുപക്ഷത്ത് കാണിക്കുകയും ചെയ്യുന്ന ബിഡിജെഎസിന്റെ നിലപാട് നേരത്തേയും വിമര്‍ശിച്ചിരുന്നു. ഒരു വേളയില്‍ ഡല്‍ഹിയില്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തിയപ്പോള്‍ കാണാന്‍ പോലും അമിത്ഷാ കൂട്ടാക്കിയില്ല.

ഇത്രയൊക്കെ ചെയ്തിട്ടും ബിജെപി അവഗണിക്കുന്നെന്നാണ് അവരുടെ പരാതി. എന്‍ഡിഎയില്‍ അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുകയാണ്. ജില്ലാ കണ്‍വീനര്‍ സ്ഥാനങ്ങളും രാജിവയ്ക്കും. എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സംസ്ഥാന കൗണ്‍സില്‍ ചുമതലപ്പെടുത്തി.

 



നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തോല്‍വിക്കു പിന്നാലെയാണ് എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി രാജിവയ്ക്കുന്നത്. ബിജെപി അവഗണനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിലും പരിഗണന ലഭിച്ചില്ല. ബിജെപി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയാണ്.

ബിജെപിയുമായി ഒന്നിച്ചുപോകുക പ്രയാസമാണ് എന്ന പരസ്യ പ്രഖ്യാപനമാണ് തുഷാറിന്റെ രാജി. ഇക്കുറി മത്സരിക്കാനും തുഷാര്‍ തയാറായിരുന്നില്ല. മുന്നണി മാറ്റത്തിന്റെ ആദ്യപടിയായി തന്നെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തുന്നു.

 



സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ആരെയും പിന്തുണയ്ക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എസ്എന്‍ഡിപി യോഗം സ്വതന്ത്ര സംഘടനയാണ്. സര്‍ക്കാരിനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിന്തുണയ്ക്കുന്നില്ല. ബിഡിജെഎസ് എന്‍ഡിഎ വിടില്ല. യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞു. രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള തുഷാറിന്റെ ഈ നില്‍പ്പാണ് എല്ലാത്തിനും പ്രശ്‌നം.

പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് കൂടിയാലോചിച്ച തുഷാര്‍ നിര്‍ണായക തീരുമാനം കൈകൊള്ളുമെന്നാണ് വിവരം. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

 



സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. പല സീറ്റുകളിലും എസ്എന്‍ഡിപിക്ക് വലിയ സ്വാധീനമുള്ള മേഖലകളാണ്.

ഒന്ന് മനസ് വച്ചെങ്കില്‍ ചില നേതാക്കളേയെങ്കിലും ജയിപ്പിച്ചെടുക്കാമായിരുന്നു. അതിനൊന്നും ശ്രമിക്കാതെ സ്ഥാനമാനങ്ങള്‍ മാത്രമാണ് നോക്കുന്നത്. അതിനാല്‍ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വവും തുഷാറിന് ഒരു സഹായവും നല്‍കാത്തത്. ഈ സാഹചര്യത്തിലാണ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലേക്ക് തുഷാര്‍ എത്തിയതെന്നാണ് വിവരം.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (6 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (23 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (42 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (6 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends