ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആശുപത്രിയില്‍ തുടരുന്നു

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആശുപത്രിയില്‍ തുടരുന്നു.
ബുധനാഴ്ച ഓണ്‍ലൈനായി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. അപസ്മാര ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഇയാള്‍ നിരീക്ഷണത്തിലായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വിട്ടയച്ചിട്ടില്ല.
ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവാദം നല്‍കിയിരുന്നു. ഡിസ്ചാര്‍ജ് ആകുന്നതോടെ പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പത്തനംതിട്ട ചിറ്റാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ചിറ്റാറിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയാന്‍ എത്തിയപ്പോള്‍ അവര്‍ ബാബുക്കുട്ടനെ പുറത്താക്കി.
പ്രതി ചിറ്റാറിലെത്തിയ വിവരം ഇവര്‍ അറിയിച്ചതോടെ പൊലീസെത്തി പിടികൂടുകയായിരുന്നു. പൊലീസ് പിടിയിലായതിനുശേഷം അപസ്മാരം വന്നതോടെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 28നാണ് യുവതി ആക്രമണത്തിന് ഇരയായത്.
"
https://www.facebook.com/Malayalivartha

























