Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ബീമാപള്ളിയില്‍ വ്യാജ സി.ഡി റെയ്ഡിനിടെ പോലീസാക്രമണം...ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് കോടതിയുടെ സെര്‍ച്ച് വാറണ്ട് വലിച്ചു കീറിയ കേസില്‍ സി ഡി കടയുടമകളടക്കം 11 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്

07 MAY 2021 08:17 AM IST
മലയാളി വാര്‍ത്ത

ബീമാപ്പള്ളിയില്‍ വ്യാജ സി ഡി റെയ്ഡിനെത്തിയ ചെന്നൈ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരെയും കേരളാ ആന്റി പൈറസി സെല്‍ പോലീസുദ്യോഗസ്ഥരെയും സംഘം ചേര്‍ന്ന് ആക്രമിച്ച് കോടതിയുടെ സെര്‍ച്ച് വാറണ്ട് വലിച്ചു കീറിയ കേസില്‍ സി ഡി കടയുടമകളടക്കം 11 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.


ജൂണ്‍ 21 ന് എല്ലാ പ്രതികളും ഹാജരാകാന്‍ മജിസ്‌ട്രേട്ട് അമല്‍ .എസ് . രാജേന്ദ്രനാണ് ഉത്തരവിട്ടത്. ബീമാപള്ളി സ്വദേശിയും എ.ബി.സി. കടയുടമയുമായ യഹിയാ ഖാന്‍ , ബ്ലൂറേ , വെല്‍ഡണ്‍ പാലസ് എന്നീ കടയുടമകളും സഹായികളുമായ ബാദുഷ , അബ്ദുള്‍ റഹ്മാന്‍ , എം.പി.അസീസ് , സാദത്ത് , മെഹബൂബ് , ഓസ്‌ക്കാര്‍ നസീം , അലിഫ് ഖാന്‍ , കാസിം , അബ്ദുള്‍ ഖനി , അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ഹാജരാകാനാണുത്തരവ്.

 



ഇവരില്‍ 2012 ല്‍ നടന്ന പോലീസാക്രമണക്കേസിലെ പ്രതികളായ യഹിയ ഖാനും ഓസ്‌കാര്‍ നസീം മുതല്‍ അബ്ദുള്‍ റഹ്മാന്‍ വരെയുമുള്ള പ്രതികള്‍ക്കെതിരായ വിചാരണ ജൂലൈ 21 ന് ആരംഭിക്കും. ആക്രമണത്തില്‍ പരിക്കേറ്റ 3 പോലീസുദ്യോസ്ഥര്‍ ജൂലൈ 21 ന് സാക്ഷി വിസ്താര വിചാരണക്കായി ഹാജരാകാനും കോടതി ഉത്തരവിട്ടു.

അതേ സമയം 2012 -13 ല്‍ നടന്ന സംഭവങ്ങള്‍ക്ക് പൂന്തുറ പോലീസ്' വ്യാജ സിഡി ലോബിയുമായി ഒത്തുകളിച്ച് അറസ്റ്റ് വൈകിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2016-17 ലാണ്. 2012 ല്‍ നടന്ന് 2016 ല്‍ കുറ്റപത്രം സമര്‍പ്പിച്ചആദ്യ കേസില്‍ സാക്ഷി വിസ്താര വിചാരണക്കായി 2019 മുതല്‍ കോടതി ഹാജരാകാനാവശ്യപ്പെട്ടിട്ടും കൃത്യത്തില്‍ വച്ച് പരിക്കേറ്റവരും സാക്ഷികളുമായ 3 പോലീസുദ്യോഗസ്ഥര്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി സാക്ഷികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.

 




ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 82 പ്രകാരമാണ് കോടതി സാക്ഷികളുടെ സ്ഥാവര , ജംഗമ സ്വത്തുക്കള്‍ കണ്ടു കെട്ടി ലേലത്തില്‍ വില്‍പ്പിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാന്‍ ജപ്തി വാറണ്ട് പുറപ്പെടുവിച്ചത്. 2021 ജനുവരി 14 നാണ് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ജപ്തി വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 25 ന് രണ്ടു പോലീസുദ്യോഗസ്ഥര്‍ ഹാജരായി മാപ്പപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് സാക്ഷി വിസ്താര വിചാരണക്കായി അവരോട് ജൂണ്‍ 21 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു

2012ലും 2013 ഫെബ്രുവരി 9 ന് രാവിലെ 11 മണിയോടെയുമാണ്' സംഭവം നടന്നത്. വ്യാജ സിഡി റെയ്ഡിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ നിന്ന് ഭയന്ന് പിന്തിരിയുവാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് നേരെ വില്‍പ്പനക്കാര്‍ കൈയ്യേറ്റവും ബലപ്രയോഗവും അസഭ്യ വര്‍ഷവും നടത്തുകയായിരുന്നു. ആക്രമണത്തില്‍ ആന്റി പൈറസി സെല്‍ എസ്. ഐ. തുളസീധരന്‍ നായര്‍ക്ക് പരിക്കേറ്റു. തമിഴ് സൂപ്പര്‍ താരം കമലാഹാസന്‍ നായകനായ '' വിശ്വരൂപം'' സിനിമയുടേതടക്കമുള്ള റീലീസ് ചിത്രങ്ങളുടെ വ്യാജ സി.ഡി. കള്‍ ബീമാപള്ളിയില്‍ വ്യാപകമായി വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ ചെന്നൈ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ക്കും സഹായത്തിനെത്തിയ കേരളാ ആന്റി

 




പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പരിക്കേറ്റ ആന്റി പൈറസി സെല്‍ എസ് ഐ യുടെ പരാതിയിലാണ് പൂന്തുറ പോലീസ് കേസെടുത്തത്. വിശ്വരൂപം സിനിമയുടെ 350 ഡിവിഡികളും മറ്റു സിനിമകളുടെ ഡിവിഡികളും പിടിച്ചെടുത്തു.

2013 ഫെബ്രുവരിയില്‍ സിനിമാ തീയറ്ററുകളില്‍ പ്രദര്‍ശനം നടന്നു കൊണ്ടിരുന്ന വിശ്വരൂപം സിനിമയുടെ വ്യാജ സിഡിയുമായി തിരുനെല്‍വേലി പാളയംകോട്ട പോലീസ് ഒരാളെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് തമിഴ്നാട് ആന്റി പൈറസി സെല്‍ വിഭാഗം തിരുവനന്തപുരത്ത് എത്തിയത്. കേരള ആന്റി പൈറസി സെല്ലിന്റെ സഹായത്തോടെ ബീമാപള്ളിയിലെ സി ഡി വില്‍പ്പന കടകളില്‍ റെയ്ഡ് നടത്തി വ്യാജ ഡി വി ഡികള്‍ പിടിച്ചെടുക്കുകയായിരുന്നു.

 



റെയ്ഡ് വിവരമറിഞ്ഞ് കൂടുതല്‍ കടക്കാരും നാട്ടുകാരും തടിച്ചു കൂടി അക്രമാസക്തരായി ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യ വര്‍ഷമാരംഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി വാക്കേറ്റവും ആക്രമണവും അഴിച്ചുവിടുകയായിരുന്നു. ചെന്നൈ കോടതി പുറപ്പെടുവിച്ച പരിശോധന വാറണ്ട് ഉത്തരവ് പ്രകാരമാണ് തമിഴ്‌നാട് സംഘമെത്തിയത്.

ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന കോടതി സെര്‍ച്ച് വാറണ്ട് പ്രതികള്‍ വലിച്ചു കീറി. മഫ്റ്റിയിലായിരുന്ന പോലീസുദ്യോഗസ്ഥരുടെ വസ്ത്രങ്ങളും വലിച്ചു കീറി. നാട്ടുകാര്‍ അക്രമാസക്തരായതോടെ ഉദ്യോഗസ്ഥര്‍ പൂന്തുറ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് നാട്ടുകാരെ മാറ്റിയത്. പൂന്തുറ പോലീസ് റെയ്ഡ് വിവരം സി ഡി ലോബിക്ക് ചോര്‍ത്തി നല്‍കുന്നതിനാലാണ് ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കാതെ രഹസ്യമായി റെയ്ഡിനെത്തിയത്.




തമിഴ്‌നാട് ആന്റി പൈറസി സെല്ലില്‍ നിന്ന് 5 പേരും കേരളാ ആന്റി പൈറസി സെല്ലില്‍ നിന്ന് ഡിവൈ എസ് പി റെഫീഖ് അടക്കമുള്ള 10 പേരും കമ്മീഷണറുടെ സ്‌ക്വാഡില്‍ നിന്നുള്ള 5 പേരുമാണ് റെയ്ഡിനെത്തിയത്. റെയ്ഡ് നിര്‍ത്തി പോകാന്‍ ഒരുങ്ങിയ പോലീസ് സംഘത്തില്‍ നിന്നും സിഡികള്‍ പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിച്ചത് പോലീസ് തടഞ്ഞു.

മുമ്പ് 3 തവണ ഇവിടെ റെയ്ഡ് നടത്തിയപ്പോഴും ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമമുണ്ടായിരുന്നു. പൂന്തുറ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഒരാളെ പോലും പിടികൂടിയില്ലെന്ന് ഉദ്യാഗസ്ഥര്‍ തന്നെ പൂന്തുറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിഞിരുന്നു.പരിക്കേറ്റ എസ്.ഐ തുളസീധരന്‍ നായരുടെ പരാതി പ്രകാരമാണ് പൂന്തുറ പോലീസ് ഇപ്പോള്‍ കേസെടുത്തത്. എന്നാല്‍ പ്രതികളെ കുറവു ചെയ്തും അറസ്റ്റ് വൈകിപ്പിച്ചും പൂന്തുറ പോലീസ് സി ഡി ലോബിയുമായി ഒത്തുകളിക്കുകയായിരുന്നു

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (5 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (22 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (41 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (6 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends