ബംഗാളിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറുടെ പ്രതികരണം പ്രതിഷേധത്തിലേക്ക് ; മാപ്പ് പറഞ്ഞ് റിപ്പോർട്ടർ

ബംഗാളിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറുടെ പ്രതികരണം പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ബംഗാളിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തെന്ന കോട്ടയം സ്വദേശി ഫോൺ വിളിച്ച് ചോദിക്കുകയായിരുന്നു.
എന്നാൽ സംഘികള്‍ക്ക് അടികൊണ്ട വാര്‍ത്ത ഇടാന്‍ സൗകര്യമില്ല എന്നായിരുന്നു റിപ്പോർട്ടർ മറുപടി പറഞ്ഞത് . ഇങ്ങനെ മറുപടി പറഞ്ഞ റിപ്പോര്‍ട്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ് .
ഏഷ്യാനെറ്റിൻറെ നമ്പറില്‍ നിരവധി കോളുകളാണ് ഇതിനെതിരെ പോയത്. മാധ്യമ പ്രവര്‍ത്തകരിലെ രാഷ്ട്രീയമാണ് ഇത് വെളിപ്പെടുത്തുന്നതെന്നാണ് പലരും പ്രതികരിച്ചു . പി ആര്‍ പ്രവീണ എന്ന റിപ്പോര്‍ട്ടര്‍ ആണ് ഇങ്ങനെ സംസാരിച്ചതെന്ന് ജനം ടിവിയും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി . ഇതോടെ മാപ്പപേക്ഷയുമായി പ്രവീണ രംഗത്തെത്തി. പി ആർ പ്രവീണ പങ്കു വച്ച പോസ്റ്റ് ഇങ്ങനെ ;
സുഹൃത്തുക്കളെ, ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോണ്‍ കോളുകള്‍ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്.
കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു .
അതേസമയം ഈ വിഷയത്തിൽ ഏഷ്യാനെറ്റിന്റെ എഡിറ്ററുടെ പ്രതികരണവും എത്തിയിട്ടുണ്ട്. അറിയിപ്പ് —
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























