ഇനിയും ഇളവുകള്‍ അനുവദിച്ചാല്‍ നിരത്തില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാകും; ലോക്ക്ഡൗൺ ഇളവുകളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി പോലീസ്

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് ഒരാഴ്ച്ച ലോക്ക്ഡൗൺ എന്ന് തീരുമാനം വന്നത്. എന്നാൽ ലോക്ക്ഡൗണിൽ ഒരുപാട് ഇളവുകൾ അനുവദിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പൊലീസ് രംഗത്ത് വന്നിരിക്കുകയാണ് .
ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പൊലീസ് ആവശ്യപ്പെടുന്നത് . ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന കാര്യവും പൊലീസ്ചൂണ്ടിക്കാട്ടി.
ഇനിയും ഇളവുകള്‍ അനുവദിച്ചാല്‍ നിരത്തില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസിസ്. സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയും നിര്‍മ്മാണ മേഖലയ്ക്ക് ഇളവുകളും നല്‍കിയ ഉത്തരവ് അപ്രായോഗികമാണന്നും പൊലീസ് ചൂണ്ടിക്കാണിച്ചു .
തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിക്കപ്പെടുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നും അതിനാല്‍ത്തന്നെ ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുകയും ചെയ്തു . ലോക്ക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷം പൊലീസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കുകയുണ്ടായി.
സംസ്ഥാനത്ത് നാളെ മുതൽ തുടങ്ങുന്ന ലോക്ക്ഡൗണ്‍ ഇളവുകൾ ഇങ്ങനെയാണ് വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പോലീസ് സറ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
മരണാനന്തരചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നൽകിയിട്ടുണ്ട്.
ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്ന് ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും.അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.
മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു തരത്തിലുമുള്ള ലംഘനവും അനിവദിക്കില്ല.
രണ്ട് മീറ്റര്‍ അകലം പാലിക്കാതെയും, സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരും. തിക്കും തിരക്കും ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ പോലീസ് പരിശോധനകളും പട്രോളിങും ശക്തമാക്കും.
https://www.facebook.com/Malayalivartha

























