വയനാട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു... കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

വയനാട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു... കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികിത്സയില്‍ കഴിഞ്ഞ ഫെബിന്‍ ഫിറോസ്(13)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഫെബിന്‍. ബത്തേരിയിലാണ് സംഭവം നടന്നത്.
കുപ്പാടി കാരക്കണ്ടിക്ക് സമീപത്തായി ആളൊഴിഞ്ഞ വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ പ്രദേശവാസികളായ മൂന്ന് കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ മുരളി(16), അജ്മല്‍(14) എന്നിവര്‍ കഴിഞ്ഞ മാസം മരിച്ചിരുന്നു.
സ്‌ഫോടനം നടന്ന കെട്ടിടം മുന്‍പ് പടക്കനിര്‍മാണ ശാലയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട വെടിമരുന്നിന് തീപിടിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha

























