ഇത് തുടക്കം മാത്രം വൈറസിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംഭവിക്കുന്നത് മറ്റൊന്ന്; വൈറസിന്റെ വ്യാപനം ഇല്ലാതാക്കാൻ കേന്ദ്രം എല്ലാ ശക്തിയും എടുത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഇരട്ട, ട്രിപ്പിൾ വകഭേദങ്ങളെല്ലാം ഒരു തുടക്കം മാത്രമാകും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഇത് തുടക്കം മാത്രം വൈറസിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംഭവിക്കുന്നത് മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാഹുൽ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത് . വൈറസിനെയും അതിന്റെ ജനിതക മാറ്റങ്ങളെയും ശാസ്ത്രീയപരമായി ട്രാക്ക് ചെയ്തെങ്കിൽ മാത്രമേ കോവിഡിനെ പിടിച്ചുകെട്ടാനാകൂ എന്ന് രാഹുൽ പറഞ്ഞു.
ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു അദ്ദേഹം. വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യത്ത് പടർന്നുപിടിക്കുന്നത് അതിഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അനിയന്ത്രിതമായി കോവിഡ് പടർന്നു പിടിക്കുന്നത് ഈ രാജ്യത്തെ ജനങ്ങൾക്കു മാത്രമല്ല ലോകത്തിനു തന്നെ നാശം വിതയ്ക്കും. ജീനോം സീക്വൻസിങ്ങും വിവിധ രോഗങ്ങളുടെ രീതികളും അനുസരിച്ച് ശാസ്ത്രീയമായി വൈറസുകളെ ട്രാക്ക് ചെയ്യണം.
പുതിയ വൈറസ് വകഭേദങ്ങൾക്കെതിരെ വാക്സീനുകളുടെ ഫലപ്രാപ്തി പരിശോധിക്കണം, രാജ്യത്തെ മുഴവൻ ജനങ്ങൾക്കും എത്രയും പെട്ടെന്ന വാക്സീൻ വിതരണം ചെയ്യണമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ജനസംഖ്യയും ജനിതക വൈവിധ്യവും രാഹുൽ എടുത്തു പറഞ്ഞു. മാത്രമല്ല വൈറസിന്റെ വ്യാപനം ഇല്ലാതാക്കാൻ കേന്ദ്രം എല്ലാ ശക്തിയും എടുത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഇരട്ട, ട്രിപ്പിൾ വകഭേദങ്ങളെല്ലാം ഒരു തുടക്കം മാത്രമാകുമെന്നും മുന്നറിയിപ്പ് നൽകി.
നമ്മുടെ ജനസംഖ്യയും ജനിതക വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ വൈറസിന് അതിവേഗം പരിവർത്തനം ചെയ്യുന്നതിനുള്ള ഫലഭൂയിഷ്ഠമായ സ്ഥലമാണ് ഇന്ത്യയെന്ന് ഈ മഹാമാരി തെളിയിച്ചുവെന്ന കാര്യം രാഹുൽ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ ശ്വാസംമുട്ടുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ കത്ത് പുറത്ത് വന്നിരിക്കുന്നത് . 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4 ലക്ഷത്തിലധികം രോഗികളാണ്.
യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള ജനിതക വകഭേദം വന്ന വൈറസുകളാണ് രണ്ടാം തരംഗത്തിന് കാരണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത് .
https://www.facebook.com/Malayalivartha

























