Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

കഴിഞ്ഞ 15 ദിവസംകൊണ്ട് പൊലിഞ്ഞത് 628 പേരുടെ ജീവൻ; രണ്ടു ദിവസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത് നാല്പതിനായിരത്തിലേറെ പേര്‍ക്ക്, ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്ന് അധികൃതർ

07 MAY 2021 01:36 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 15 ദിവസംകൊണ്ട് കോവിഡ് മൂലം ജീവൻ പൊളിഞ്ഞത് 628 പേരുടെ. ഇതുകൂടാതെ കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്.

രോഗലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും കോവിഡ് നെഗറ്റീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് എന്നത്.കോവിഡ് സ്ഥിരീകരിക്കുന്നതില്‍ ഭൂരിഭാഗം പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂര്‍ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂര്‍ 2199, പത്തനംതിട്ട 1307, കാസര്‍ഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂര്‍ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂര്‍ 2083, കാസര്‍ഗോഡ് 189 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,89,515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (4 minutes ago)

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...  (11 minutes ago)

പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു  (17 minutes ago)

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!  (17 minutes ago)

25-കാരനുമായി 12 വയസ്സുകാരിക്ക് മുടിഞ്ഞ പ്രേമം..! കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങി നേരെ പോയത് അവിടേക്ക്..! പൂനെയിലിട്ട് തൂക്കി RPF  (24 minutes ago)

കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍  (25 minutes ago)

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (1 hour ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (1 hour ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (2 hours ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (2 hours ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (2 hours ago)

ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം  (2 hours ago)

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്  (2 hours ago)

Malayali Vartha Recommends