സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപ ആക്കിയ സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല; ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തളളി

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപ ആക്കിയ സർക്കാർ ഉത്തരവിനെതിരെ സ്വകാര്യാ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി അറിയിച്ചു .
സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തളളി കളഞ്ഞു . പരിശോധനയ്ക്ക് ചെലവ് 135 രൂപ മുതൽ 245 രൂപ വരെയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പരിശോധനാ നിരക്ക് 1700ൽനിന്ന് 500 രൂപയാക്കി കുറയ്‌ക്കുകയായിരുന്നു സർക്കാർ . ഈ നടപടി അഭിനന്ദാർഹമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്നു വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.
നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ് റദ്ദാക്കുകയോ സബ്‍സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച സംസ്ഥാന സര്‍ക്കാരിനെ നേരത്തെ ഹൈക്കോടതി പ്രശംസിച്ചിരുന്നു .
ഈ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി എടുത്തു പറഞ്ഞു . ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു അഭിനന്ദനം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ ശേഷം കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കുകയും ചെയ്തു .
ടെസ്റ്റുകള്‍ ആവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
500 രൂപയായി ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച തീരുമാനത്തിൽ വമ്പൻ പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബുകൾ ഉയർത്തിയ ആവശ്യം. ഇല്ലെങ്കിൽ സബ്സഡി നല്‍കണമെന്നും അവർ ആവശ്യപ്പെടുന്നു . സര്‍ക്കാര്‍ ഉത്തരവ് ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കുവാൻ ഇരിക്കുകയാണ്.
1700 രൂപ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വന്‍ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചായിരുന്നു പരിശോധന നിരക്ക് കുറച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പവ്യക്തമാക്കി . ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
എന്നാല്‍, 500 രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഒരുവിഭാഗം ലാബുകള്‍ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആര്‍.ടി.പി.സി.ആര്‍ നടത്താനാവില്ലെന്ന് കാണിച്ച് പലയിടത്തും പരിശോധന നിര്‍ത്തിവെച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























