അന്ന് വി എസിനെ പിണറായി വെട്ടി ... ഇനി പിണറായിയെ കാരാട്ട് വെട്ടും ... കേരളത്തിലെയും കേന്ദ്രത്തിലെയും സി പി. എം. നേതാക്കള്‍ തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോര് പുതിയ തലത്തിലേക്ക്...

പിണറായി വിജയന് പ്രകാശ് കാരാട്ടിനോടും സീതാറാം യച്ചൂരിയോടും പറയാനുള്ളത് ഇത് മാത്രമാണ്. അക്കാര്യം അധികം വൈകാതെ കേന്ദ്ര നേതാക്കളെ പിണറായി പക്ഷം അറിയിക്കാനാണ് സാധ്യത.
പക്ഷേ ബക്കറ്റിനുള്ളിലെ കടലിലെ വെള്ളം പിണറായി മറന്ന മട്ടാണ്. പാര്‍ട്ടിക്ക് അപ്പുറം പന പോലെ വളര്‍ന്ന വി എസിനെ തിരുത്തിയതെല്ലാം പിണറായി മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ വി എസിനെ പോലെ പിണറായിയും പാര്‍ട്ടിയെന്ന പുര പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. അത് തിരുത്താന്‍ ചെന്നതിലാണ് കാരാട്ടിനോട് പിണറായി കലിച്ചിരിക്കുന്നത്.
കേരളത്തിലെയും കേന്ദ്രത്തിലെയും സി പി. എം. നേതാക്കള്‍ തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോര് പുതിയ തലത്തിലെക്ക് നീങ്ങിയിരിക്കുകയാണ്.ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് തകര്‍ന്നു തരിപ്പണമായ സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് കേരള നേതാക്കളോട് കൊതികെറുവാണെന്ന അഭിപ്രായമാണ് പിണറായി വിജയന്‍ പക്ഷ നേതാക്കള്‍ക്കുള്ളത്. പിണറായിക്കും ഇങ്ങനെ തന്നെ.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാന്‍ മാധ്യമ ശ്രമമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായത്തോടാണ് കേരള നേതാക്കള്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. 140 ല്‍ 99 സീറ്റ് വാങ്ങി അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിനോട് പെരുമാറേണ്ട രീതിയിലല്ല കേന്ദ്ര നേതൃത്വം പെരുമാറുന്നതെന്ന വിഷമത്തിലാണ് സംസ്ഥാന നേതൃത്വം. ഇത് പിണറായിയുമായി അടുപ്പം പുലര്‍ത്തുന്ന ചില നേതാക്കള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചുതായി മനസിലാക്കുന്നു.
പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തല്‍. ഇത് തനിക്കുള്ള അവഹേളനമാണെന്ന് പിണറായിക്ക് തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയില്ല.
കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിന്റെ വിജയമായി മാറ്റാന്‍ ശ്രമിക്കുന്നു. കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. പിണറായി വിജയന്‍ ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിന്റെ പാത പിന്തുടരുമെന്നുമാണ് പാര്‍ട്ടിയുടെ സന്ദേശം. ഇതിലും പിണറായി വിജയന്‍ അസന്തുഷ്ടനാണ്.
കേരളത്തിലെ വിജയം തന്റെത് മാത്രമാക്കി ചുരുക്കാനാണ് പിണറായി ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. അത് ഒരു പരിധി വരെ ശരിയാണ് താനും. പാര്‍ട്ടിക്ക് അപ്പുറത്തേക്ക് പിണറായി വളര്‍ന്നു എന്നത് സത്യം മാത്രമാണ്. ഒരു ഘട്ടത്തിലും കേരളത്തിലെ സി പി എമ്മിനല്ല ജനങ്ങള്‍ വോട്ടു ചെയ്തത്. അവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല.അവര്‍ വോട്ടു ചെയ്തത് പിണറായി എന്ന നായകനാണ്. എന്നാല്‍ അത് അങ്ങനെയാണെന്ന് അംഗീകരിക്കാന്‍ സി പി എമ്മിന് കഴിയില്ല.
മുമ്പ് വി എസ് അച്ചുതാനന്ദനും ഇതേ അവസ്ഥയിലായിരുന്നു. അദ്ദേഹവും പാര്‍ട്ടിക്ക് അപ്പുറത്തേക്ക് വളര്‍ന്നിരുന്നു. അന്നു വി എസിനെ വെട്ടാനെത്തിയത് പിണറായിയാണ്. പക്ഷേ ഇന്ന് വി എസിന് ബോധമില്ല.പ്രതികരിക്കാന്‍ പോലും അദ്ദേഹം അശക്തനായിരിക്കുന്നു.
കാരാട്ടിന്റെ ലേഖനം മലയാള മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിച്ചത് കേന്ദ്ര നേതാക്കളാണെന്ന വിവരം പിണറായിക്ക് കിട്ടിയതോടെയാണ് കലിപ്പ് മൂത്തത്. ഡല്‍ഹിയിലെ ഇട്ടാവട്ടത്തില്‍ കറങ്ങുന്ന ഒരു മാസികയില്‍ കാരാട്ട് എഴുതിയ ലേഖനം കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.
പിണറായിയെ സി പി എം തള്ളി എന്നാണ് മലയാള മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.എന്നാല്‍ വ്യക്തികളിലേക്ക് പാര്‍ട്ടി ചുരുങ്ങുന്ന വേദനയാണ് കാരാട്ട് പങ്കുവച്ചത്. ഇതില്‍ പാര്‍ട്ടിക്ക് സംഭവിച്ച ക്ഷീണത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമുണ്ടായിരുന്നു. ലേഖനം എഴുതുമ്പോഴും കേരളത്തിലെ ജയം പിണറായിയുടെത് മാത്രമാണെന്ന് കാരാട്ടിനറിയാം. എന്നാല്‍ അദ്ദേഹത്തിന് അത് തുറന്നു പറയാന്‍ കഴിയില്ല. അതാണ് പാര്‍ട്ടിയുടെ രീതി.
ഏതായാലും പുറപ്പുറത്തേക്കുള്ള പിണറായിയുടെ വളര്‍ച്ച കേന്ദ്ര സി പി എം അംഗീകരിക്കില്ല.അതിനുള്ള ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha
























