ഇ ഡി,കസ്റ്റംസ്, ആദായനികുതി... കേരളത്തില്‍ വന്നാല്‍ മുരളീധരന്‍ ബംഗാളില്‍ പോയതു പോലിരിക്കും

എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, ആദായ നികുതി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഇനി കേരളത്തിലെത്തിയാല്‍ ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചെന്നത് പോലിരിക്കും. ഇത് പറയുന്നത് പോലീസല്ല. സംസ്ഥാനത്തെ സി പി എമ്മുകാരാണ്. ബി ജെ പിക്കാരും അത് സമ്മതിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരേ നടന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തിരിച്ചടിയായെന്ന് വിലയിരുത്തിയ ബി.ജെ.പി അടുത്ത കാലത്തൊന്നും കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പിഴവ്, നാമനിര്‍ദേശ പത്രിക തള്ളല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടല്‍ തന്നെയാണ് കേരളത്തിലെ പരാജയത്തിന് കാരണമായതെന്ന് ബി ജെ പി കരുതുന്നു. ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം കേരളത്തില്‍ ഉണ്ടായെന്നും അത് ഭാവിയില്‍ കേരളത്തെ പിടിച്ചുകുലുക്കുവെന്നും ബിജെപി കരുതുന്നു.
അതുകൊണ്ടു തന്നെ മൂന്നുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി പാര്‍ട്ടിവേദിക്കു പുറത്ത് പരസ്യവിമര്‍ശനം നടത്തരുതെന്നു കേന്ദ്ര നേതൃത്വം വിലക്കിയിട്ടുണ്ട് . സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ നേരത്തേതന്നെ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹത്തിന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളുകയും ചെയ്തിരുന്നു. ചിലനേതാക്കള്‍ ബി.ജെ.പിയുടെ വിശ്വാസ്യത തകര്‍ത്തെന്നും വോട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന ധാരണ ജനങ്ങളില്‍ ഇവരുണ്ടാക്കിയെന്നും കാണിച്ച് ഒരുവിഭാഗം ദേശീയനേതൃത്വത്തിന് കത്തയച്ചെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. ഇതില്‍ ശോഭാ സുരേന്ദന്‍ ഉള്‍പ്പെടെയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്.
വോട്ടെണ്ണലിനു തൊട്ടുപിന്നാലെ കോര്‍കമ്മിറ്റിക്കുശേഷമാണ് ഓണ്‍ലൈനായി സംസ്ഥാന ഭാരവാഹിയോഗം ചേര്‍ന്നത്. ജില്ലാപ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിങ്ങായിരുന്നു പ്രധാനം. കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഒരിടത്തും ചെന്നെത്താത്തത് സംസ്ഥാന സര്‍ക്കാരിനു ഗുണകരമായെന്ന് പലരും അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ പൂണ്ടുവിളയാട്ടം വിപത്തിലേക്ക് നയിച്ചെന്ന് അവര്‍ നിസംശയം പറയുന്നു.
കേരളത്തിനു യോജിക്കാത്ത നിലയിലുള്ള പ്രചാരണമാണ് നടന്നതെന്നു ഹെലികോപ്റ്ററിലെത്തി പ്രചാരണം നടത്തിയ സംസ്ഥാന പ്രസിഡന്റിനെ ലക്ഷ്യമിട്ട് പരാമര്‍ശമുണ്ടായി. എന്‍.ഡി.എയില്‍നിന്നു തെറ്റിനില്‍ക്കുന്ന ബി.ഡി.ജെ.എസി.ന്റേത് ദയനീയ പ്രകടനമായിരുന്നെന്ന വിമര്‍ശനം കോര്‍കമ്മിറ്റി യോഗത്തിലെന്നതുപോലെ സംസ്ഥാന ഭാരവാഹി യോഗത്തിലുമുണ്ടായി.
സി പി എം ആകട്ടെ ബി ജെ പിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ബി ജെ. പി. വളര്‍ന്നാല്‍ മാത്രമേ തങ്ങള്‍ രക്ഷപ്പെടുകയുള്ളുവെന്നും സി പി എം കരുതുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷകാലവും അവര്‍ അതാണ് സാധിച്ചുകൊടുത്തത്.എങ്ങനെയെങ്കിലും സി പി എമ്മിനെ പിണക്കാതെ കഴിഞ്ഞാല്‍ ജീവിച്ചു പോകാമെന്നാണ് ബി കെ പിയുടെ ഇപ്പോഴത്തെ കരുതല്‍.
https://www.facebook.com/Malayalivartha
























