ഒറ്റയല്ല.... ഇരട്ട തന്നെ...! സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ടമാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍, രണ്ട് തുണി മാസ്‌ക്കുകള്‍ ഒന്നിച്ച് ധരിച്ചിട്ട് കാര്യമില്ല, ഇതിന് കഴിയാത്തവര്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കണമെന്ന് വിവിധ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ടമാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. ആദ്യം സര്‍ജിക്കല്‍ മാസ്‌കും പിന്നീട് തുണി കൊണ്ടുളളതുമാണ് വേണ്ടത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ രണ്ട് തുണി മാസ്‌ക്കുകള്‍ ഒന്നിച്ച് ധരിച്ചിട്ട് കാര്യമില്ല. ഇതിന് കഴിയാത്തവര്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കണമെന്നും വിവിധ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ അറിയിക്കുകയുണ്ടായി.
കോവിഡ് അതിതീവ്ര വ്യാപന ഭീതിയില്‍ ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാണ് എന്നതും ഓർക്കണം. ഓരോരുത്തരും മാസ്‌ക് ശരിയായി ധരിക്കുക എന്നതുപോലെ തന്നെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പ്രത്യേകിച്ച് പ്രായമുള്ളവര്‍ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്.
അതോടൊപ്പം തന്നെ തുണി മാസ്‌ക് മാത്രമായി ധരിക്കുന്നത് സുരക്ഷിതമല്ല. ഇരട്ട മാസ്‌ക് ധരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്നതും ഓർക്കുക. മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്‌ക് മൂക്കും വായും മൂടുന്ന വിധം ധരിക്കേണ്ടതെൻ. അതിനു മുകളില്‍ പാകത്തിനുള്ള തുണി മാസ്‌കും ധരിക്കുക. ഗുണനിലവാരമുള്ള എന്‍.95 മാസ്‌ക് സുരക്ഷിതമാണ്. എന്‍.95 നൊപ്പം മറ്റ് മാസ്‌ക് ധരിക്കരുത്.
ഇരട്ട മാസ്‌ക് ധരിക്കുമ്ബോഴും പാകത്തിനുള്ളവയും മൂക്കും വായും മൂടുന്ന വിധത്തിലും ധരിച്ചാല്‍ മാത്രമേ പ്രയോജനമുണ്ടാവൂ. മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കണം. സംസാരിക്കുമ്ബോഴോ ചുമയ്ക്കുമ്ബോഴോ തുമ്മുമ്ബോഴോ മാസ്‌ക് താഴ്ത്തരുത്. മാസ്‌കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്.
https://www.facebook.com/Malayalivartha
























