കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനാ വിഭാഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി

കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനാ വിഭാഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി.മുന്‍ഗണനാ വിഭാഗത്തില്‍ ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന വാര്‍ഡുതല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വോളന്റിയര്‍മാര്‍ തുടങ്ങിയവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സദാസമയവും കര്‍മ്മനിരതരാവുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിഗണനയില്ലാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഞായറാഴ്ച കൊവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് മരിച്ചതോടെ ,ഈ ആവശ്യം ശക്തമായി.
തമിഴ്‌നാട്, കര്‍ണ്ണാടക, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ ഗണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി ഡോസ് വാക്‌സിനില്‍ 3 .5 ലക്ഷം ഡോസ് ഇന്നലെ കൊച്ചിയില്‍ എത്തി.
18 വയസിനും 45നും ഇടയിലുളളവര്‍ക്കാണ് സര്‍ക്കാര്‍ കമ്പനികളില്‍ നിന്നു നേരിട്ട് വാങ്ങി വാക്സിന്‍ നല്‍കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് കോവിഷീല്‍ഡും ഭാരത് ബയോടെക്കില്‍ നിന്ന് 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനം.
https://www.facebook.com/Malayalivartha


























