കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ചൂണ്ടയിടാനെത്തി; എന്നാൽ പോലീസിനെ കണ്ടപ്പോൾ ഭയന്നോടി... കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു

കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ചൂണ്ടയിടാനെത്തി; എന്നാൽ പോലീസിനെ കണ്ടപ്പോൾ ഭയന്നോടി... കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു
ലോക്ക് ഡൗൺ ലംഘനം യുവാക്കൾക്ക് ഒരു രസമാണ് .. നിയന്ത്രണങ്ങൾക്കിടയിലും പോലീസിന്റെ കണ്ണ് വെട്ടിച്ചു ചൂണ്ടയിടാനെത്തിയ യുവാവ് കായലിൽ വീണു മരിച്ചു. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാനായി കായലിൽ ചാടുകയായിരുന്നു . കൊല്ലം ബൈപ്പാസിന് സമീപം നീരാവിൽ പാലത്തിന് സമീപമാണ് സംഭവം.
നീരാവിൽ സ്വദേശി പ്രവീൺ (41) ആണ് മരിച്ചത്. ലോക്ക് ഡൗണിനിടെ പാലത്തിന് താഴെയിരുന്ന് ചൂണ്ടയിടുകയായിരുന്നു ഒരു സംഘം യുവാക്കൾ. പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെടാനായി കായലിലേക്ക് ചാടുകയായിരുന്നു.
ലോക്ക് ഡൗൺ ദിവസങ്ങളിൽ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്താനെത്തിയത്.
https://www.facebook.com/Malayalivartha