ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് തമിഴ്‌നാട് ഗവർണറുടെ ചുമതല.
ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഡൽഹി ഗവർണർ വിനയ് കുമാർ സക്‌സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായും തരൺജിത് സിംഗ് സന്ധുവിനെ പുതിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണറായും നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാന ഗവർണറായി നിയമിച്ചു. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മക്ക് മഹാരാഷ്ട്ര ഗവർണറുടെ ചുമതല. ആനന്ദ് ബോസിനും ആരിഫ്മുഹമ്മദ് ഖാനും പകരം ചുമതലയില്ല. ബംഗാൾ ഗവർണറായിരുന്ന ആനന്ദ ബോസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
https://www.facebook.com/Malayalivartha
























