കോവിഡിനെ വെല്ലുന്ന നന്മ മനസ്സ് ഉള്ളൊരാൾ; ആറുമാസത്തെ അധ്വാനഫലം കണ്ടെയ്ന്‍മെന്‍റ് സോണിലേക്ക് നൽകി

ബുദ്ധിമുട്ട് ഏറിയ സമയത്തും നാട്ടുകാർക്ക് കൈതാങ്ങായി കൊടുങ്ങല്ലൂര്‍ സ്വദേശി. കൊവിഡ് രൂക്ഷമായ സമയത്തും വിളവെടുപ്പ് നടത്തി നാട്ടുകാര്‍ക്ക് വിതരണം ചെയുകയാണ് മഹാമാരി കാലത്തെ ആശ്വാസമായി ഇദ്ദേഹം.
ആറുമാസത്തെ അധ്വാനഫലത്തിന്‍റെ ആദ്യ വിളവെടുപ്പിലൂടെ ലഭിച്ച 400 കിലോ കപ്പ സൗജന്യമായി നാട്ടുകാര്‍ക്ക് നല്കുകയാണ് കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ കര്‍ഷകനായ സുരേഷ് ഏട്ടൻ. ചുറ്റുമുള്ളവര്‍ കഷ്ടപെടുമ്പോൾ തന്നാല്‍ കഴിയുന്ന സഹായം എന്ന നിലയ്ക്കാണ് കപ്പ നൽകിയത് എന്ന് സുരേഷ് ഏട്ടൻ പറഞ്ഞു.
കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് സാധാരണക്കാര്‍ നിരവധി താമസിക്കുന്നുണ്ട്. അവർക്ക് ഒരുനേരത്തെ ആഹാരം ആകും എങ്കിൽ എന്റെ ആദ്യത്തെ വിളവെടുപ്പ് പ്രദേശ വാസികൾക്ക് നൽകാൻ ഞാൻ തീരുമാനിച്ചു,
എന്നാണ് വാര്‍ഡ് മെമ്പര്‍ തമ്പി ഇ കണ്ണനോട് സുരേഷ് ഏട്ടൻ പറഞ്ഞത്. തുടര്‍ന്ന് പറിച്ചുകൂട്ടിയ കപ്പ എറിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വീടുകളില്‍ വിതരണം ചെയ്യുകയും ചെയ്‌തു.
ലോക്ഡൌണും കൊവിഡും മൂലം ഉപജീവനമാര്‍ഗങ്ങള്‍ നിലച്ച പ്രദേശവാസികൾക്ക് സുരേഷ് ഏട്ടന്റെ നന്മ മനസ്സ് ആശ്വാസം തന്നെയാണ്. ഉപജീവന മാര്‍ഗ്ഗമായി കപ്പകൃഷിയില്‍ നിന്നും ലാഭം നോക്കാതെയാണ് സുരേഷിന്‍റെ ഈ നടപടി. സുരേഷിന്‍റെ സന്മനസ്സിന് മികച്ച പ്രതികരണമാണ് നാട്ടുകാർക്ക്.
https://www.facebook.com/Malayalivartha


























