ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് 'ടൗട്ടെ' മെയ് 16ന് ..കേരളത്തിൽ അതിശക്തമായ മഴയുണ്ടാകാൻ സാധ്യത... ഓറഞ്ച് അലർട്ട്

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മേയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
മേയ് പതിനാല് മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ പ്രതീക്ഷിക്കേണ്ടതെ ന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും കേരളത്തിലും 14 മുതല്‍ ശക്തമായി മഴയ്ക്ക് സാധ്യതയുണ്ട്.
അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് രാവിലെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം 16 ഓടെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി മാറിയേക്കും.
മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം 14 മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ 14ന് മുന്‍പായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് മാറണം. മത്സ്യബന്ധനത്തിന് പോയവരെ വിവരം അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കില്‍ മ്യാന്മാര്‍ നല്‍കിയ 'ടൗട്ടെ' എന്ന പേരായിരിക്കും ഉപയോഗിക്കുക
https://www.facebook.com/Malayalivartha


























