വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ; ആശുപത്രികളില്‍ പോകാന്‍ സത്യവാങ്മൂലം മതിയെന്ന് മുഖ്യമന്ത്രി

വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ പോകുന്നവര്‍ക്ക് സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പോലീസിന്റെ ഇ പാസ് വേണ്ട്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. അതേസമയം 75 വയസിനു മുകളിലുള്ളവര്‍ ചികിത്സയ്ക്ക് പോകുമ്‌ബോള്‍ ഡ്രൈവറെ കൂടാതെ രണ്ട് സഹായികളെക്കൂടി അനുവദിക്കും. അടിയന്തിര യാത്ര ചെയ്യുന്നവര്‍ക്ക് പാസിനായി പോലീസിന്റെ പോല്‍ ആപ്പിലും അപേക്ഷിക്കാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പോലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, ഹോംനഴ്‌സുമാര്‍ എന്നിവര്‍ക്കു ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നു സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക സെക്രട്ടറി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി പ്രതിനിധിയുമായി ഇക്കാര്യം സംസാരിച്ചു.
https://www.facebook.com/Malayalivartha



























