Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

നെടുങ്കണ്ടം രാജ് കുമാർ ലോക്കപ്പ് മരണം: എസ്.ഐ. സാബു അടക്കം 9 പോലീസുദ്യോഗസ്ഥർക്ക് ജാമ്യം....ലോക്കൽ പോലീസിൻ്റെയും ക്രൈംബ്രാഞ്ചിൻ്റെയും സാക്ഷിമൊഴികൾ വേണമെന്ന് പ്രതികൾ

15 MAY 2021 08:09 AM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നടന്ന രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ സബ് ഇൻസ്പെക്ടർ കെ. എ. സാബു അടക്കം 9 പോലീസുദ്യോഗസ്ഥർക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

 

കൊച്ചി സി ബി ഐ കോടതി മുമ്പാകെ വിചാരണ നേരിടുന്നതിനായി സി ബി ഐ കുറ്റപത്ര പകർപ്പും സാക്ഷിമൊഴിപകർപ്പുകളും കോടതി പ്രതികൾക്ക് നൽകി. അതേ സമയം കേസന്വേഷണത്തിൽ സിബിഐ എത്തും മുമ്പ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയ സാക്ഷിമൊഴിപ്പകർപ്പുകൾ വേണമെന്ന പ്രതികളുടെ ആവശ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്.പി. നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടു.

 

 

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 207 പ്രകാരമാണ് വിചാരണയിൽ പ്രോസിക്യൂഷൻ റിലെ ചെയ്യുന്ന (ആശ്രയിക്കുന്ന) രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകിയത്. കേസ് വിചാരണക്കായി കൊച്ചി സിബിഐ കോടതിയിലേക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 193 , 209 എന്നീ വകുപ്പുകൾ പ്രകാരം കമ്മിറ്റ് ചെയ്തയക്കുന്ന നടപടിയാണ് സി ബി ഐ യുടെ ഫയലിംഗ് , കമ്മിറ്റൽ കോടതിയായ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പുരോഗമിക്കുന്നത്.

കസ്റ്റഡി മരണക്കേസിൽ ഒന്നു മുതൽ 9 വരെ പ്രതികളായ നെടുങ്കണ്ടം പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. എ. സാബു , എ.എസ്.ഐ. സി.ബി. റെജിമോൻ , സിവിൽ പോലീസ് ഓഫീസറായ പോലീസ് ജീപ്പ് ഡ്രൈവർ നിയാസ് , സീനിയർ സി.പി.ഒ. സജീവ് ആൻ്റണി , ഹോം ഗാർഡ് കെ.എം. ജയിംസ് , സി.പി.ഒ. ജിതിൻ. കെ. ജോർജ് , എ. എസ്. ഐ.യും സ്റ്റേഷൻ റൈറ്ററുമായ റോയി. പി. വർഗീസ് , സീനിയർ സി.പി.ഒ. ബിജു ലൂക്കോസ് , വനിത സി.പി.ഒ. ഗീതു ഗോപിനാഥ് എന്നിവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണ വേളയിൽ ബിജുവും ഗീതുവും പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.

 


2019 ജൂൺ 12 നാണ് ഇടുക്കി തൂക്കുപാലത്തെ ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ് കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താതെയും പോലീസ് സ്റ്റേഷൻ ജി.ഡി. യിൽ എൻട്രി ചെയ്യാതെയും ദേഹപരിശോധനാ രജിസ്റ്ററിൽ (പേഴ്സണൽ സെർച്ച് രജിസ്റ്റർ) (പി. എസ്.ആർ) രേഖപ്പെടുത്താതെയും പോലീസുദ്യോഗസ്ഥരുടെ പോക്കറ്റ് ഡയറി നോട്ടു ബുക്കിൽ രേഖപ്പെടുത്താതെയും അനധികൃതമായി കസ്റ്റഡിയിൽ വച്ച് പണം വീണ്ടെടുക്കാനെന്ന പേരിൽ 4 ദിവസം മൂന്നാം മുറ പ്രയോഗിച്ചും ക്രൂരമായി മാരകായുധങ്ങളുപയോഗിച്ചും മർദ്ദിച്ചു.

 

 

അവശനായ രാജ് കുമാറിനെ ജൂൺ 15 ന് നെടുങ്കണ്ടം സർക്കാർ ആശുപത്രിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഹാജരാക്കി. ആരോഗ്യ സ്ഥിതി അത്യന്തം മോശമായതിനാൽ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ അപ്രകാരം ചെയ്യാതെ പോലീസ് തലേ ദിവസം കസ്റ്റഡിയിൽ എടുത്തതായി വ്യാജ അറസ്റ്റ് മെമ്മോ , അറസ്റ്റ് അറിയിപ്പ് , ഇൻസ്പെക്ഷൻ മെമ്മോ , അറസ്റ്റ് കാർഡ് , എഫ്.ഐ.ആർ , എഫ്. ഐ. എസ് , റിമാൻ്റ് റിപ്പോർട്ട് എന്നിവ തയ്യാറാക്കി ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ജൂൺ 16 ന് ഹാജരാക്കി. ജാമ്യമില്ലാ വകുപ്പായതിനാലും ജാമ്യാപേക്ഷ സമർപ്പിക്കാത്തതിനാലും ജാമ്യക്കാരില്ലാത്തതിനാലും കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

 

 

ആരോഗ്യസ്ഥിതി വഷളായ രാജ് കുമാർ ദാഹജലം ചോദിച്ചിട്ടും ജയിലധികൃതർ നൽകിയില്ലെന്ന് സഹതടവുകാർ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ജൂൺ 21 ന് പീരുമേട് ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1.20 ന് മരിച്ചു. ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം പോലീസിനെ സഹായിക്കുന്ന രീതിയിലായതിനാൽ അന്വേഷണം സി.ബി.ഐ. ക്ക് കൈമാറുകയായിരുന്നു. 2021 ഫെബ്രുവരി 4 നാണ് അന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

 


കൂടാതെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അന്വേഷണ കമ്മിഷൻ കസ്റ്റഡി മരണം അന്വേഷിച്ച് പോലീസുദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് നൽകി. കമ്മീഷൻ വിദഗ്ധ ഡോക്ടർമാരെ കൊണ്ട് രാജ്കുമാറിൻ്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തിയാണ് പോലീസ് സ്റ്റേഷനുള്ളിൽ നടന്ന കുറ്റകൃത്യങ്ങൾ തെളിവിൽ കൊണ്ടുവന്നത്. ദേഹമാസകലം 22 ലധികം പരിക്കുകൾ , 4 വാരിയെല്ലുകൾക്ക് ഒടിവ് , കാൽപാദത്തിലെ ഉള്ളം കാലിൽ മാരകായുധങ്ങൾ കൊണ്ടടിച്ച ധാരാളം ചതവുകൾ എന്നിവ കണ്ടെത്തി. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പോലീസുദ്യോഗസ്ഥരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.

 


തങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ രേഖകൾ ചമക്കാൻ രാജ് കുമാറിൻ്റെ ഭാര്യ ശാലിനിയേയും പ്രതികൾ ഉപദ്രവിച്ചതായി സിബിഐ കുറ്റപത്രത്തിലുണ്ട്. 152 സാക്ഷി മൊഴികൾ , 145 പ്രാമാണിക രേഖകൾ , 32 തൊണ്ടിമുതലുകൾ എന്നിവ കോടതിയിൽ സിബിഐ ഹാജരാക്കിയിട്ടുണ്ട്. ഇടുക്കി എസ്. പി. വേണുഗോപാൽ , ഡിവൈഎസ്പി ഷംസുദ്ദീൻ , ജയിൽ ഉദ്യോഗസ്ഥർ , പോലീസിനനുകൂലമായി പരിക്കില്ലാ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 109 ( കുറ്റകൃത്യത്തിനുള്ള പ്രേരണയും ഗൂഢാലോചനയും ബോധപൂർവ്വമായ സഹായിക്കലും) , 324 ( മാരകായുധങ്ങളുപയോഗിച്ചുള്ള ദേഹോപദ്രവമേൽപ്പിക്കൽ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാൻ കളവായ വിവരം നൽകലും തെളിവു നശിപ്പിക്കലും) , 167 (പൊതുസേവകർ ക്ഷതി ഉളവാക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ രേഖ ചമക്കൽ) , 193 ( നീതിന്യായ കോടതിയിൽ വ്യാജമായ തെളിവു നൽകൽ) , 343 ( മുന്നോ അതിൽ കൂടുതലോ ദിവസത്തെ അന്യായ തടങ്കലിൽ വയ്ക്കൽ) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിര്യെ കൊടുക്കുവാൻ നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ) , 323 (സ്വേച്ഛയാലുള്ള ദേഹോപദ്രവം) , 330 ( ഭയപ്പെടുത്തിയുള്ള കുറ്റസമ്മതത്തിനു വേണ്ടി സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ) , 331 ( ഭയപ്പെടുത്തിയുള്ള കുറ്റസമ്മതത്തിന് വേണ്ടി സ്വേച്ഛയാ കഠിന ദേഹോപദ്രമൽപ്പിക്കൽ) , 302 ( കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (8 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (20 minutes ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (26 minutes ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (45 minutes ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (7 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (7 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (7 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (7 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (7 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (8 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (8 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (9 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (9 hours ago)

സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ഉണ്ടായ സ്‌ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം  (9 hours ago)

Malayali Vartha Recommends