തെരഞ്ഞെടുപ്പില്‍ പരിവാര്‍ സംഘടനകളുടെ സംയോജനം സാധ്യമായില്ല: ആര്‍.എസ്.എസ്. വെച്ച സംയോജകര്‍ പരാജയമായിരുന്നു : സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കൊപ്പം നടന്ന ഗൂഗിള്‍ അവലോകന മീറ്റിംഗില്‍ ആര്‍എസ്എസിന് നേരെ ആരോപണങ്ങള്‍ ശക്തം

ബിജെപിയുടെ ദയനീയ പരാജയത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും അന്വേഷിക്കുകയാണ് നേതാക്കന്മാര്‍.
കഴിഞ്ഞദിവസം സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കൊപ്പം നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഗൂഗിള്‍ അവലോകന മീറ്റിംഗ് ഉണ്ടായിരുന്നു. പരിവാര്‍ സംഘടനകള്‍ക്ക് നേരെ അതി രൂക്ഷമായ ആരോപണങ്ങളായിരുന്നു ഈ മീറ്റിങ്ങില്‍ ഉയര്‍ന്നത്.
പരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിച്ചില്ല എന്ന വിമര്‍ശനം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍ പരിവാര്‍ സംഘടനകളുടെ സംയോജനം സാധ്യമായില്ലെന്നും ആര്‍.എസ്.എസ്. വെച്ച സംയോജകര്‍ പരാജയമായിരുന്നുവെന്നും ആരോപണമുയര്‍ന്നു. ആര്‍.എസ്.എസിനെതിരേ മാത്രമല്ല ചില സ്ഥാനാര്‍ഥികള്‍ക്ക് എതിരെയും അതിശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എല്ലാ മണ്ഡലങ്ങളിലും സംയോജകരെ വെച്ചെങ്കിലും പലരും രാഷ്ട്രീയം അറിയാത്തവരായിരുന്നു. അപ്രായോഗിക കാര്യങ്ങളാണ് പലരും നിര്‍ദേശിച്ചത്. അത് തിരിച്ചടിയായി. പല പരിവാര്‍ പ്രസ്ഥാനങ്ങളും പ്രവര്‍ത്തനരംഗത്തുണ്ടായില്ല എന്നും യോഗത്തില്‍ കണ്ടെത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സ്വീകരിച്ച രീതികളും വിമര്‍ശനവിധേയമായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതുപോലെ ഹൈന്ദവ ഐക്യം ഇപ്രാവശ്യം ഉണ്ടാക്കാനായില്ല. കഴിഞ്ഞതവണ കെ.പി.എം.എസും യോഗക്ഷേമസഭയും എസ്.എന്‍.ഡി.പി. യോഗവുമെല്ലാം പിന്തുണ നല്‍കിയെങ്കില്‍ പ്രാവശ്യം അതൊന്നും ഉണ്ടായില്ല.
ബി.ഡി.ജെ.എസിന്റെ പ്രകടനം വളരെയധികം പരിതാപകരമായിരുന്നുവെന്നും സ്ഥാനാര്‍ഥികള്‍ പരാതിപ്പെട്ടു. ബി.ഡി.ജെ.എസ്. ഭാരവാഹി മന്ത്രി തോമസ് ഐസക്കുമായി രഹസ്യ ചര്‍ച്ച നടത്തി വോട്ടുമറിച്ചത് വൈപ്പിനില്‍നിന്നുള്ള സ്ഥാനാര്‍ഥി എടുത്തു പറഞ്ഞു.
മണ്ഡലത്തില്‍ പ്രസിഡന്റായവര്‍ 45 വയസ്സില്‍ താഴെയുള്ള പുതുമുഖങ്ങളാണ്. അവര്‍ സ്ഥാനാര്‍ഥിയാവാന്‍വേണ്ടി തങ്ങളുടെ പേര് പറയിച്ചു. ചിലയിടത്ത് രഹസ്യബാലറ്റിലൂടെ വോട്ടിങ് നടത്തി. പിന്നീട് അവര്‍ക്ക് സ്ഥാനാര്‍ഥിത്വം കിട്ടാതെ വന്നപ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ അത് പ്രതിഫലിച്ചു. അവര്‍ സ്ഥാനാര്‍ഥിക്കെതിരേ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സാഹചര്യംപോലുമുണ്ടായി.
മുഴുവന്‍സമയ പ്രവര്‍ത്തനത്തിനായി ഇറങ്ങിയിരിക്കുന്നവര്‍ക്ക് പാര്‍ട്ടി അലവന്‍സ് അനുവദിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. പറയുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ വരുമെന്നതിനാല്‍, ചിലര്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിക്കാമെന്നും പറഞ്ഞു. ജില്ലാ അവലോകന യോഗത്തില്‍ ഏറെ തര്‍ക്കങ്ങളുണ്ടായ തിരുവനന്തപുരത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ ചര്‍ച്ചകളില്‍ കാര്യമായി പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.
"
https://www.facebook.com/Malayalivartha
























