ദിശയുടെ സേവനം ഇനിമുതല്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും...

ദിശയുടെ സേവനം ഇനിമുതല്‍ 104 എന്ന ടോള്‍ഫ്രീ നമ്ബരിലും ലഭിക്കും. ദേശീയതലത്തില്‍ ഒറ്റ ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ നമ്പറാക്കുന്നതിന്റെ ഭാഗമായാണിത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പറിലും ദിശയുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.
ജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സഹായം നല്‍കാനാണ് കഴിഞ്ഞ വര്‍ഷം ജനുവരി 22ന് ദിശയെ കോവിഡ് ഹെല്‍പ് ലൈനാക്കിയത്. ഇതുവരെ 10.5 ലക്ഷം കോളുകളെത്തി. കോവിഡ് കാലത്ത് 6.17 ലക്ഷവും.
ഏറ്റവുമധികം കോള്‍ തിരുവനന്തപുരം ജില്ലയില്‍നിന്നും (1,01,518) ഏറ്റവും കുറവ് വയനാട് ജില്ലയില്‍നിന്നുമാണ്(4562). 10 ശതമാനം കോള്‍ കേരളത്തിന് പുറത്തുനിന്നാണ്. 65 ദിശ കൗണ്‍സിലര്‍മാര്‍, 25 വളന്റിയര്‍മാര്‍, അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫ്‌ലോര്‍ മാനേജര്‍മാര്‍ എന്നിവരാണ് ഇപ്പോഴുള്ളത്.
"
https://www.facebook.com/Malayalivartha
























