നാരദ കേസിൽ തൃണമൂൽ മന്ത്രിമാരെ അറസ്റ്റ് ചെയ്ത് സിബിഐ: സിബിഐ ഓഫീസിലേക്ക് കുതിച്ചെത്തി മമതാബാനർജി:ബംഗാളിൽ നാടകീയ സംഭവങ്ങൾ: ഒടുവിൽ സംഭവിച്ചത്

ബംഗാളിൽ വമ്പൻ ട്വിസ്റ്റ്. മമതാ ബാനർജിയെ ഞെട്ടിച്ച് സിബിഐയുടെ മിന്നൽ നീക്കം...
നാരദ കേസില്‍ തൃണമൂല്‍ മന്ത്രിമാര്‍ അറസ്റ്റില്‍; സിബിഐ ഓഫീസില്‍ കുതിച്ചെത്തി മമതാബാനർജി...നാടകീയമായ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറിയിരിക്കുന്നത്. മന്ത്രിമാരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ആസ്ഥാനത്തെത്തിയതടാക്കമുള്ള സംഭവവികാസങ്ങളാണ് ബംഗാളിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
നാരദ ഒളിക്യാമറ കേസില്‍ സി.ബി.ഐ. ഇന്ന് കുറ്റപത്രം നല്‍കുവാൻ ഒരുങ്ങുകയാണ്.ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേസില്‍ പ്രതികള്‍ ആണ്. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.അറസ്റ്റിലായ മന്ത്രിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനർജി സിബിഐ ആസ്ഥാനത്ത് എത്തിയത്. പറ്റുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്. അറസ്റ്റിലായ തൃണമൂൽ മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിർഹാദ് ഹക്കീമിനെ സി.ബി.ഐ. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടി ക്രമങ്ങൾ പാലിക്കാതെ സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഫിർഹാദ് ഹക്കീo ഉയർത്തുന്ന വാദം. മന്ത്രിയായ സുബ്രതോ മുഖർജിയേയും തൃണമൂൽ എം.എൽ.എ. മദൻ മിത്രയേയും മുൻ എം.എൽ.എ. സോവൻ ചാറ്റർജിയേയും സി.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊൽക്കത്തയുടെ മുൻ മേയറായ സോവൻ ചാറ്റർജി 2019ൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നുവെങ്കിലും മാർച്ചിൽ ബി.ജെ.പിയിൽ നിന്നും അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.
നാല് പേർക്കെതിരേയും അന്വേഷണം നടത്താൻ ഗവർണർ ജഗ്ദീപ് ധൻകർ അനുമതി നൽകിയിരുന്നു. കേസിൽ സി.ബി.ഐ. ഇന്ന് കുറ്റപത്രം സമർപ്പിക്കും. നാല് പേരെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കുന്നത് വരെ ഇവർ പോലീസ് ലോക്കപ്പിൽ തുടരേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha
























