കൊവിഡോ? അതെന്താ സംഭവം! കേക്ക് മുറിച്ച് ആഘോഷം തന്നെ... സഖാക്കളുടെ വായടഞ്ഞോ?

സി.പി.എമ്മില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തി നിൽക്കുകയാണ്. മന്ത്രിമാര്‍ ആരൊക്കെയെന്ന് നിശ്ചയിക്കുന്നതിനുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ എ.കെ.ജി. സെന്ററില്‍ നടന്നു പോരുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സി.പി.എമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എം.എല്‍.എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം സി.പി.എം. വിട്ടുകൊടുക്കും. പിണറായിയും ശൈലജയും ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാകും എന്നാണ് ഒടുവിലത്തെ പുറത്തു വരുന്ന സൂചനകള്‍.
ഇതൊക്കെ നടക്കട്ടേ നല്ല കാര്യം തന്നെയാണ്, പക്ഷേ മാതൃകയാകേണ്ട ഒരു ഭരണ മുന്നണി അക്ഷരാർഥത്തിൽ ഇപ്പോൾ കാണിച്ചു കൂട്ടുന്നത് എന്തൊക്കെ ബുദ്ധിമോശങ്ങളാണ്. വേറൊന്നുമല്ല, ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ വിജയം ആഘോഷിച്ചത്.
എകെജി സെന്ററിലാണ് ഇടത് മുന്നണി നേതാക്കൾ യോഗം ചേർന്നതും. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയുള്ള മന്ത്രിസഭയും അത് വഴി രണ്ടാം നിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയെന്ന സംഘടനാപരമായ ദൗത്യവും ഒരുമിച്ച് നിറവേറ്റാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആദ്യഘട്ടത്തിൽ മുന്നോട്ട് വച്ചതെന്നാണ് വിവരം.
എല്ലാവരും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വീട്ടിൽ കരുതലോടെ ഇരിക്കുക, കൂട്ടം കൂടരുത് എന്നൊക്കെ ഉത്തരവ് പ്രജകൾക്ക് നൽകിയെങ്കിലും അത് ഭരണത്തിലിരിക്കുന്നവരുടെ കാര്യത്തിലെത്തുമ്പോൾ വിട്ടുവീഴ്ചകളേറെയാണ്.
കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത് കർശനമായ നിയമലംഘനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് അതിവ്യാപനത്തില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇത് വിജയാഘോഷത്തിന്റേയും അഹ്ലാദത്തിന്റേയും സമയമാണ്. ഇത്തരത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോൾ വലിയൊരു വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ, സാധാരണ ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്നതടക്കം വിമര്‍ശനങ്ങള്‍ ഇപ്പോൾ ഒന്നിനു പിറകേ ഒന്നായി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി എല്‍ഡിഎഫ് നേതാക്കള്‍ കൂട്ടം കൂടി നിന്നു കേക്ക് മുറിക്കുന്ന ചിത്രമാണ് സിപിഎം തന്നെ പുറത്തു വിട്ടിരിക്കുന്നത്.
ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന വിവാഹത്തിലും ഏറെ ദുഖം വിതയ്ക്കുന്ന മരണത്തിലും ആലുകൾ പങ്കെടുക്കാൻ പാടില്ല, എന്നാൽ വിജയദീപം തെളിയിക്കാനും പ്രമുഖർ മരിക്കുമ്പോൾ പങ്കെടുക്കുന്നതിലും കേക്ക് കട്ടിങ്ങിനും ഇതൊന്നും ഏശത്തില്ല. കാരണം ഒന്നേയുള്ളൂ, കൊറോണയ്ക്കു പോലും വലുപ്പ ചെറുപ്പം ഉണ്ടത്രേ...
സത്യപ്രതിജ്ഞ ചടങ്ങ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയ സാഹചര്യത്തിലും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ക്ഷണിക്കപ്പെട്ട 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ മുന്നിട്ട് നിന്നിരുന്നത്.
എന്നാല്‍, നിലവില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ട്രിപ്പിള്‍ ലോക്ഡൌണിലൂടെ കടന്ന് പോകുമ്പോള്‍ വിപുലമായ ചടങ്ങ് നടത്തുന്നതിനെതിരെ നിരവധി പേരായിരുന്നു വിമർശനവുമായി രംഗത്തെത്തിയത്. ഇതോടെ ചടങ്ങിലേക്ക് ആളുകളെ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചു എന്ന് പേരിന് മാത്രം പറഞ്ഞൊതുക്കി.
ഇടത് പാളയത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാൻ മുന്നണിയിൽ ധാരണയായത്. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാട്ടാവുന്നത്.
600 റിലേറെ പേരെ പങ്കെടുപ്പിച്ചാൽ പോലും അത് തെറ്റായ സന്ദേശമാകും നൽകുകയെന്നതടക്കമുള്ള വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാൻ മനസ്സില്ലാ മനസ്സോടെ നിൽക്കുകയാണ് പിണറായി സർക്കാർ.
പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും നിർബന്ധിതരാവുക എന്നാലും തന്റെ ചടങ്ങ് പൊലിമ നഷ്ടപ്പെടുത്തി നടത്താൻ മുഖ്യൻ തയ്യാറാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഈ മാസം 20ന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഇപ്പോൾ പുരോഗമിക്കുകയാണ്. എണ്ണൂറ് പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വലിയ പന്തലിന്‍റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത്തരത്തിൽ കാര്യങ്ങൾ പോകുമ്പോൾ ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎയും കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചിരുന്നത്. എന്നാൽ യാതൊരു കാരണവശാലും സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെയ്ക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പിണറായി സർക്കാർ.
ഇതിനു മുൻപ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിന് പകരം പ്രോട്ടോൾ ലംഘനം നടത്തിതെരഞ്ഞെപ്പിൽ പങ്കെടുത്തു എന്ന കാരണത്താലും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ശേഷം തിരികെ വീട്ടിലേക്ക് ഭാര്യയോടൊപ്പം പോയതും ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തികച്ചു ഒരു സ്വേഛാദിപതിയായി പിണറായി മാറിയോ എന്ന ചോദ്യമാണ് പലരുടെ ഉള്ളിലും തോന്നുന്നത്.
സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ലാറ്റഫോമിൽ നടത്തി രണ്ടാം പിണറായി സർക്കാർ കൊറോണ കാലത്ത് മാതൃകയാവുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.
അതിന് പകരം ആർഭാഡവും അഹങ്കാരവും കാണിക്കുന്നത് ഒട്ടും ഭൂഷണമല്ല. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്ന സർക്കാർ ഇനിയെങ്കിലും ആ തെറ്റ് തിരുത്താൻ തയ്യാറാവണം.
ടിപ്പിള്‍ ലോക്ക്ഡൗണ്‍, സത്യവാങ്ങ്മൂലം ഇല്ലാതെ യാത്രയ്ക്ക് അനുമതി നിഷേധിക്കൽ, അതിര്‍ത്ഥി അടച്ചു പൂട്ടല്‍, അഞ്ചു പേര്‍ ഒത്തുകൂടിയാല്‍ കേസ്സെടുക്കല്‍, ജാഗ്രത, കരുതല്‍, ഇതൊക്കെ നല്ലത് തന്നെയാണ് പക്ഷേ നിയമം എല്ലാവർക്കും ബാധമാണെന്ന കാര്യം കൂടി ഓർമ്മിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha
























