തൃശൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവ്; ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ജില്ലാ ഭരണകൂടം

തൃശൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവ്. ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തില്‍ ഇളവ് നല്കി. ഇത്തരത്തിലുള്ള കടകള്‍ക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കാം. നേരത്തെ ശനിയാഴ്ച മാത്രം തുറക്കാനെ കടകള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു.
ദന്താശുപത്രികള്‍ തുറക്കാം. കന്നുകാലി തീറ്റ വിപണന കേന്ദ്രങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി ലഭിച്ചു. ആനകള്‍ക്കുള്ള പട്ടകള് മറ്റ് ജില്ലകളില്‍ നിന്നും കൊണ്ടുവരാനും അനുമതിയുണ്ട്.
https://www.facebook.com/Malayalivartha





















