സൂര്യ പോയതോടെ തന്നെയാണ് മണിക്കുട്ടന്റെ കഷ്ടകാലം തുടങ്ങിയത്:നോമിനേഷനിൽ നിന്ന് സൂര്യ പുല്ലു പോലെ കേറി വന്നപ്പോൾ മണിക്കുട്ടൻ ആകെ ഉലഞ്ഞുപോയി: വിശ്വസനീയമായ അറിവ് വെച്ച് ഇനി ബിബി3 തുടരില്ല എന്നാണ് കേട്ടത്: സൂര്യ ബിഗ്ബോസിന്റെ ഐശ്വര്യമായിരുന്നു: വൈറൽ ആയി ആരാധികയുടെ കുറിപ്പ്

ബിഗ് ബോസ് സീസൺ 3യിൽ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച രണ്ടു മത്സരാർത്ഥികൾ ആയിരുന്നു സൂര്യയും മണിക്കുട്ടനും . സൂര്യയ്ക്ക് മണിക്കുട്ടനോട് ഉണ്ടായ പ്രണയം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സൂര്യയുടെ ഗെയിം സ്ട്രാറ്റെജി ആയിട്ടായിരുന്നു പ്രേക്ഷകർ ആ പ്രണയത്തെ സ്വീകരിച്ചത്. എന്നാൽ പകുതിയിലധികം ആൾക്കാരും ആ പ്രണയത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ സൂര്യ ഔട്ട് ആയതിനു ശേഷം ബിഗ്ബോസിൽ ആകെപ്പാടെ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്.കഴിഞ്ഞദിവസം മണിക്കുട്ടൻ ഇപ്പോൾ ഗെയിമിൽ ഒന്നും ആക്ടീവ് അല്ല എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.ഇപ്പോളിതാ ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സൂര്യ പോയതിനുശേഷം മണിക്കുട്ടന് എന്ത് സംഭവിച്ചു എന്നതാണ് ഈ കുറിപ്പിൽ പറയുന്നത്. സൂര്യ പോയതോടെ തന്നെയാണ് മണിക്കുട്ടന്റെ കഷ്ടകാലം തുടങ്ങിയത് എന്ന് ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
സൂര്യ പോയതോടെ തന്നെയാണ് മണിക്കുട്ടന്റെ കഷ്ടകാലം തുടങ്ങിയത്. സജ്‌ന ഫിറോസ് സൂര്യ ഫേക്കാണ്, ഫേക്കാണ് എന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞതിലൂടെ എംകെ സൂര്യയെ സംശയിക്കാൻ തുടങ്ങി. നോബിയും അതിന് ഒരു കാരണക്കാരൻ ആണ്. ഇടക്ക് ഡിംപലുമായുള്ള കൂട്ടുകെട്ടിൽ സൂര്യയെ ഡിംപലും ഫേക്ക് ആണെന്ന് പറഞ്ഞു എരികേറ്റാൻ തുടങ്ങി. അതോടെ സൂര്യയെ മണിക്കുട്ടൻ പ്രേക്ഷകർക്ക് ഞാൻ വിട്ട് തന്നിരിക്കുന്നു, സത്യം എന്താണെന്ന് അറിയാൻ വേണ്ടി എന്ന് പറഞ്ഞു നോമിനേറ്റ് ചെയ്യുന്നു. സൂര്യയെ പോലെ നമ്മളും ഞെട്ടിപ്പോയി. ഇത്രയും നാൾ എന്തിനും കൂടെ നിന്ന ഉറ്റസുഹൃത്തിനെ പിന്നിൽ നിന്ന് കുത്തുന്നത് പോലെ ആയിരുന്നു അത്..
പ്രണയം എന്ന കാര്യം മാറ്റി വെച്ചാൽ മണിക്കുട്ടന്റെ വിഷമങ്ങൾ കേട്ടിരിക്കാനും മറ്റുള്ളവരുടെ ഗെയിം പ്ലാനുകൾ ചോർത്തി കൊടുക്കുന്നതും ക്യാപ്റ്റൻ ആവാനും ബെസ്റ്റ് പെർഫോമൻസ്, നീതിമാൻ കോയിൻ കൊടുക്കാനും എന്തിനും ഏതിനും മണിക്കുട്ടനെ സപ്പോർട്ട് ചെയ്യുന്നതിന്റെ കൂട്ടത്തിൽ സൂര്യ ഉണ്ടായിരുന്നു. നോമിനേഷനിൽ നിന്ന് സൂര്യ പുല്ലു പോലെ കേറി വന്നപ്പോൾ മണിക്കുട്ടൻ ആകെ ഉലഞ്ഞുപോയി. പോരാത്തതിന് ലാലേട്ടന്റെ വഴക്കും.
പേടിച്ചോടി പോയതാണ് അന്ന്. പിന്നീട് തിരിച്ചു വന്നെങ്കിലും സൂര്യയുമായി അടുപ്പം കാണിച്ചിട്ടില്ല. സൂര്യയെ നോമിനേറ്റ് ചെയ്തതിന് ശേഷം മണിക്കുട്ടൻ വളരെ അപൂർവമായാണ് ചിരിച്ചു കണ്ടിട്ടുള്ളത്. അതു വരെ എന്ത് ടാസ്‌ക് കൊടുത്താലും സിംപിൾ ആയി ആസ്വദിച്ചു ചെയ്യുന്ന മണിക്കുട്ടനെ എവിടെയോ പ്രേക്ഷകർക്ക് നഷ്ടമായി. ഡിംപലിന്റെ അടിമയായി വെറും പരദൂഷണ ലെവലിലേക്ക് മണിക്കുട്ടൻ പോയി.സൂര്യ ഷോ വിട്ട് പോയതോടെ മണിക്കുട്ടന്റെ പോയിന്റുകൾ ഏറ്റവും താഴോട്ട്.. ഇപ്പോൾ ഷോയും നിർത്തി വെച്ചു. വിശ്വസനീയമായ അറിവ് വെച്ച് ഇനി ബിബി3 തുടരില്ല എന്നാണ് കേട്ടത്. സൂര്യ... ബിഗ്ബോസിന്റെ ഐശ്വര്യമായിരുന്നു... മണിക്കുട്ടന്റെയും- കുറിപ്പ് പൂർണമാകുന്നു.
https://www.facebook.com/Malayalivartha

























