അരുണാചല്‍ പ്രദേശില്‍ ഭീകരരുമായി ഏറ്റുമുട്ടൽ; ആസാം റൈഫിള്‍സിലെ ഒരു ജവാന് വീരമൃത്യു; രണ്ട് ജവാന്മാര്ക്ക് പരിക്ക്

അരുണാചല്‍ പ്രദേശില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആസാം റൈഫിള്‍സിലെ ഒരു ജവാന് വീരമൃത്യു. സംഭവത്തില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നാംപോംഗ് സര്‍ക്കിളിനു കീഴിലുള്ള ലോങ്വി ഗ്രാമത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ചാഗ്ലാംഗ് ജില്ലയില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിലെ അംഗങ്ങളാണെന്ന് കരുതുന്ന ഭീകരരുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരിക്കേറ്റ ജവാന്മാരെ വ്യോമമാര്‍ഗം സൈനിക ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























