തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഐഎംഡിയുടെ റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതുണ്ടെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. മലയോര പ്രദേശങ്ങളില്‍ നിലവില്‍ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രത പാലിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.
അതേസമയം, തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31ന് കേരളത്തിലെത്താനാണ് സാധ്യത. ഇപ്പോള്‍ ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ മണ്‍സൂണ്‍, വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























