ങ്ങള് വിളിക്കണ ദൈവമേതാ... നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ശേഷവും പ്രതിപക്ഷ നേതാവാകാന്‍ കടിച്ചുതൂങ്ങി നിന്ന രമേശ് ചെന്നിത്തലയെ വെട്ടി ഹൈക്കമാന്‍ഡ്; ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് മറന്ന് ചെന്നിത്തലയ്ക്കായി അങ്കം മുറുക്കിയിട്ടും രക്ഷയില്ല; കാത്തിരിപ്പിന് വിരാമമിട്ട് ഹൈക്കമാന്‍ഡ് പ്രഖ്യാപനം

ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് അണികള്‍ പൊറുക്കില്ലായിരുന്നു. അത്രയ്ക്ക് ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. അതിന്റെ നല്ലൊരു ശതമാനം ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കും ഉണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഗ്രൂപ്പ് വൈരം മറന്ന് ഒരുമിച്ച് നിന്നിട്ടും അവസാനം മുല്ലപ്പള്ളി രാമചന്ദ്രന് ഹൈമാന്‍ഡിന്റെ വിളി എത്തിയതോടെ എല്ലാം ശുഭം. ഒറ്റ ദിവസം കൊണ്ട് ചെന്നിത്തല കൂടും കുടുക്കയുമെടുത്ത് ഔദ്യോഗിക വസതിയില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയി.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ പകരാന്‍ പ്രഗല്‍ഭ പാര്‍ലമെന്റേറിയനും പാര്‍ട്ടിയുടെ രണ്ടാം നിരയിലെ ചടുലമുഖവുമായ വി.ഡി. സതീശനെ (57) നിയമസഭാകക്ഷി നേതാവായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. രണ്ടാമത്ത വലിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ വി. ഡി. സതീശന്‍ പ്രതിപക്ഷനേതാവാകും.
പാര്‍ട്ടി പ്രവര്‍ത്തനം ഗ്രൂപ്പ് പ്രവര്‍ത്തനമായി ക്ഷയിച്ചതിന്റെ പ്രത്യാഘാതമാണ് നേരിടുന്നതെന്നും തലമുറമാറ്റം അനിവാര്യമാണെന്നും ബോധ്യം വന്ന കേന്ദ്രനേതൃത്വം ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും വഴങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി നിലനിര്‍ത്താന്‍ അവസാനനിമിഷം വരെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലിച്ചില്ല. തീരുമാനത്തെ സ്വാഗതം ചെയ്ത ചെന്നിത്തല, വി.ഡി സതീശനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിദ്ധ്യമാണ് സതീശന്‍. ഗൃഹപാഠം ചെയ്ത് വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ സാമര്‍ത്ഥ്യവും രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ പിന്തുണയും സതീശന് അനുകൂലമായി. സതീശനാണ് കക്ഷി നേതാവെന്ന് അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വേകാന്‍ പുതിയ നേതൃത്വം വരണമെന്ന പാര്‍ട്ടിയിലെ പൊതുവികാരം ഉള്‍ക്കൊണ്ടാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇത് ഘടകകക്ഷികളും സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ നിയുക്ത എം.എല്‍.എമാരുടെയും എം.പിമാരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി. വൈത്തിലിംഗവും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.സതീശന്‍ വരട്ടെയെന്നായിരുന്നു വയനാട് എം.പി കൂടിയായ രാഹുലിന്റെയും നിലപാട്. കേരളത്തിലെ ദയനീയ തോല്‍വി രാഹുലിനും വിഷമമുണ്ടാക്കിയിരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും സതീശനായിരുന്നു. മുസ്ലിംലീഗും അവസാനനിമിഷം പിന്തുണച്ചത് ഹൈക്കമാന്‍ഡിന് തീരുമാനം എളുപ്പമാക്കി.
സ്ഥാനാര്‍ത്ഥി പട്ടികയിലും മന്ത്രിസഭയിലും സി.പി.എം സ്ഥിരം മുഖങ്ങളെ മാറ്റി പുതുമുഖങ്ങളെ കൂട്ടത്തോടെ രംഗത്തിറക്കിയതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം കൂട്ടിയെന്ന് വേണം കരുതാന്‍. തീരുമാനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഒപ്പുവച്ചതോടെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വറും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഫോണില്‍ വിവരമറിയിക്കുകയായിരുന്നു.
വി.ഡി. സതീശന്റെ ജനനം: 1964 മേയ് 31. സ്വദേശം: എറണാകുളം. 2001 മുതല്‍ തുടര്‍ച്ചയായി പറവൂര്‍ എം. എല്‍. എ. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം. യു.ഡി.എഫ് ഉന്നതാധികാര സമിതിയംഗം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. എം.ജി യൂണി.യൂണിയന്‍ മുന്‍ ചെയര്‍മാന്‍, എന്‍.എസ്.യു ദേശീയ സെക്രട്ടറി. തമിഴ്‌നാട് ചുമതല വഹിച്ച മുന്‍ എ.ഐ.സി.സി സെക്രട്ടറി. കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. മികച്ച എം.എല്‍.എക്കുള്ള രണ്ട് ഡസനിലേറെ പുരസ്‌കാരങ്ങള്‍ നേടി. സോഷ്യോളജിയിലും നിയമത്തിലും ബിരുദം. ഹൈക്കോടതിയില്‍ മുമ്പ് അഭിഭാഷകനായിരുന്നു.
https://www.facebook.com/Malayalivartha
























