കണ്ണ് നിറഞ്ഞുപോയി.... എട്ടാം ക്ലാസില്‍ മൊട്ടിട്ട ആഗ്രഹം സഫലമാക്കി ജെനി ജെറോം പറന്നിറങ്ങി; ഇന്നലെ രാത്രി 10.25ന് ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം പറത്തിയത് ജെനി ജെറോ; തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ അറിയാതെ ജെനി ജെറോമിന്റെ കണ്ണുകള്‍ നിറഞ്ഞു പോയി

എട്ടാം ക്ലാസില്‍ മൊട്ടിട്ട മോഹം 10 വര്‍ഷത്തിന് ശേഷം സഫലമാകുമെന്ന് തീരദേശ മേഖലയിലെ ജെനി ജെറോം ഒരിക്കലും കരുതിയില്ല. പൈലറ്റാകണം. വിമാനം പറപ്പിക്കണം. കുഞ്ഞിലേ മനസില്‍ ഉറപ്പിച്ച ആകാശ സ്വപ്നം സഫലമാക്കിയിരിക്കുകയാണ് 23കാരിയായ ജെനി ജെറോം. ഇന്നലെ രാത്രി 10.25ന് ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത് മലയാളി പെണ്‍ പെരുമയോടെയാണ്. ജെനി ആയിരുന്നു വിമാനത്തിന്റെ സഹ പൈലറ്റ്.
കേരളത്തിലെ തീരദേശത്തിന്റെ അഭിമാനം കൂടിയാണ് അവള്‍ വാനോളം ഉയര്‍ത്തിയത്.തിരുവനന്തപുരം കൊച്ചുതുറയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗവും അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സൂപ്രണ്ടുമായ ജെറോം ജോറിസിന്റെയും വീട്ടമ്മയായ ഷേര്‍ളിയുടെയും മകളാണ് ജെനി. വളര്‍ന്നതും പഠിച്ചതും അജ്മാനിലാണ്.
ചെറുപ്പം മുതലേ വിമാനം പറപ്പിക്കുന്നതിനെ പറ്റിയായിരുന്നു ജെനിയുടെ ചിന്തകളെല്ലാം. സ്വപ്നം എന്തെന്ന് ചോദിച്ചാല്‍ പൈലറ്റാകണം എന്ന് പറയും. വളര്‍ന്നപ്പോള്‍ പൈലറ്റ് സ്വപ്നവും കൂടെ വളര്‍ന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍, ജെനിയുടെ ആഗ്രഹമറിയാവുന്ന ചിലരൊക്കെ ചോദിച്ചു, പൈലറ്റാകണോ, വേറെ എന്തെങ്കിലും പഠിച്ചാല്‍ പോരേ...ആര്‍ക്കും നിരുത്സാഹപ്പെടുത്താന്‍ പറ്റാത്തത്ര ശക്തമായിരുന്നു അവളുടെ ആഗ്രഹം. കുടുംബവും കൂടെ നിന്നു. ഷാര്‍ജ ആല്‍ഫ ഏവിയേഷന്‍ അക്കാഡമിയിലായിരുന്നു പഠനം. 18 മാസത്തെ കോഴ്‌സ് കൊവിഡ് കാരണം കുറച്ചു നീണ്ടു.
പരിശീലനത്തിനിടെ ഒരു അപകടവും സംഭവിച്ചിരുന്നു. ഫിലിപ്പൈന്‍സില്‍ ട്രെയിംനിംഗ് നടക്കുമ്പോള്‍ എന്‍ജിന്‍ തകരാറുമൂലം വിമാനം ഇടിച്ചിറക്കേണ്ടി വന്നു. ജെനിക്ക് കാര്യമായ പരിക്കേറ്റില്ല. ഭയന്നുപോയെങ്കിലും ആകാശയാത്രയോടുള്ള പ്രണയത്തിന് മുന്നില്‍ അതൊന്നുമല്ലായിരുന്നു. ആഗ്രഹമുണ്ടെങ്കില്‍ എന്തും നേടാമെന്നതിന്റെ ഉദാഹരണമാണ് ഈ പെണ്‍കുട്ടി. ഒരു സഹോദരനുണ്ട് ജെബി ജെറോം.
ഇന്ത്യയിലേക്കുള്ള ആദ്യത്തെ പറക്കലായിരുന്നു ഇന്നലെ. അത് ജന്മനാടായ തിരുവനന്തപുരത്തേക്ക് തന്നെയായതില്‍ അതിയായ സന്തോഷമുണ്ട്. പറ്റുന്നത്ര പറക്കുക, മികച്ച പൈലറ്റെന്ന പേര് നേടുക. അതാണ് സ്വപ്നമെന്നും ജെനി ജെറോം പറഞ്ഞു.
തീരദേശത്തിന് ആകാശംമുട്ടെ അഭിമാനം സമ്മാനിക്കുകയായിരുന്നു ജെനി ജെറോം. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോം ഇന്നലെ രാത്രി 10.25 നാണ് ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടത്. തീരദേശത്തെ ധീരപെണ്‍കൊടിയുടെ പ്രതീകമായ ജെനിയുടെ നേട്ടം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണു പൈലറ്റ് ആകണമെന്ന മോഹം മനസില്‍ മൊട്ടിട്ടത്. പിതാവ് ജെറോമിനോടാണ് ഈ ആഗ്രഹം ആദ്യമായി പങ്കിട്ടത്. മകളുടെ ആശ സഫലീകരിക്കാനായി ആ പിതാവ് കൈപിടിച്ച് കൂടെ നിന്നു. പ്ലസ് ടു കഴിഞ്ഞ് ഷാര്‍ജയിലെ ആല്‍ഫ ഏവിയേഷന്‍ അക്കാദമിയില്‍ പൈലറ്റ് പരിശീലനത്തിനു പ്രവേശനം ലഭിച്ച ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചുതുടങ്ങി.
ആ ആത്മവിശ്വാസമാണ് ഈ യുവതിയെ ഇന്നു കടല്‍മക്കള്‍ക്കു മാത്രമല്ല, കേരളക്കരയ്ക്കു തന്നെ അഭിമാനകരമായ വനിതാ പൈലറ്റാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റ് എന്ന നേട്ടം കൂടി ജെനി ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























