തള്ളേ കലിപ്പ് തീരുന്നില്ലല്ലോ... വി മുരളീധരന് പിന്നാലെ കെ സുരേന്ദ്രനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടു; കോഴിക്കോട് തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നാടകീയ രംഗങ്ങള്‍; ചാനല്‍ ബഹിഷ്‌ക്കരണം കൊഴുപ്പിച്ച് സുരേന്ദ്രന്‍

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ചാനലിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയുടെ ഈ നിലപാടിനെ അപലപിച്ചിരുന്നു. മാധ്യമ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും മാറുന്ന പ്രശ്‌നമില്ലെന്നാണ് വി മുരളീധരന്‍ വ്യക്തമാക്കിയത്.
ഇപ്പോഴിതാ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമ പ്രവര്‍ത്തകനെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നുമാണ് പ്രമുഖ വാര്‍ത്താ ചാനലിന്റെ മാദ്ധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാന്‍ ഏഷ്യാനെറ്റ് പ്രതിനിധിയോട് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ചാനല്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായാണ് മാദ്ധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും പുറത്താക്കിയത്.
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ വച്ച് നടന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇതേ ചാനലിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. തങ്ങളുടെ പരിപാടികളിലൂടെ ബിജെപിയെ നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നതെന്ന് പറഞ്ഞാണ് മേയ് 10ന് ചാനലുമായി സഹകരിക്കില്ലെന്ന് ബിജെപി അറിയിച്ചത്. ചാനല്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അതിന്റെ സര്‍വ്വ സീമകളും അവര്‍ ലംഘിച്ചുവെന്നും ബിജെപി പറഞ്ഞിരുന്നു.
ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ബിജെപി തീരുമാനം മാനിച്ചാണ് താന്‍ ഏഷ്യാനെറ്റിനെ ഒഴിവാക്കിയതെന്നും, കേന്ദ്രമന്ത്രിയാണെങ്കിലും പാര്‍ട്ടി തീരുമാനം താന്‍ പാലിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
അതിന് മുമ്പ് മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ അറിയിക്കുന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഏഷ്യാനെറ്റിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മുരളീധരന്‍ വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപി കേരളഘടകം നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബിജെപി നേതാവാണ്, അതുകൊണ്ട് ആ ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്‍കുന്നില്ലമുരളീധരന്‍ പറഞ്ഞു.
അതേസമയം ഒരു കേന്ദ്രമന്ത്രിക്ക് ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടിയാണ് ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങള്‍.
അതില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണ്. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു, ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണെന്നും ബ്രിട്ടാസ് പറഞ്ഞു. തുടര്‍ന്ന് മാധ്യ സംഘടനകള്‍ രംഗത്ത് വന്നിട്ട് പോലും മുരളീധരന്‍ നിലപാട് മാറ്റിയിട്ടില്ല. അതിന് പിന്നാലെയാണ് കെ സുരേന്ദ്രനും ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചത്.
" f
https://www.facebook.com/Malayalivartha
























