ആ കരിനാക്ക് ഫലിക്കുമോ... ഏറെ പ്രതീക്ഷയോടെ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും വെട്ടി നിരത്തി വിഡി സതീശനെ രാഹുല്‍ ഗാന്ധി നിശ്ചയിച്ചപ്പോള്‍ കേരളത്തില്‍ നിന്നും ഒരു അപൂര്‍വ പ്രവചനം; അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും; വി ഡി സതീശനില്‍ ഒരു പ്രതീക്ഷയും കേരളം വച്ചുപുലര്‍ത്തേണ്ട കാര്യമില്ലത്രെ

തുടര്‍ഭരണം പോയ കോണ്‍ഗ്രസിന് ഇനി പ്രതീക്ഷ വിഡി സതീശനില്‍ മാത്രമാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് മുഖ്യമന്ത്രി കുപ്പായം തച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് സതീശനെ രംഗത്തിറക്കിയത്.
എന്നാല്‍ സതീശന്‍ കാലെടുത്ത് കുത്തും മുമ്പ് സതീശന്‍ വാഴില്ലെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സുരേന്ദ്രന്‍ സ്വാമിയുടെ പ്രവചം അച്ചെട്ടായതിന്റെ നടുക്കത്തില്‍ നിന്നും കേരളം ഇപ്പോഴും മുക്തി നേടിയിട്ടില്ല. കേരളത്തില്‍ ബിജെപി 35 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചത്. 35 പോയിട്ട് ഒന്നുപോലും നേടാനാവാവാത്തത് എന്താണെന്ന ചര്‍ച്ച ഇപ്പോഴും നടക്കുകയാണ്. മാത്രമല്ല ഈ സ്വാമിയുടെ പ്രചനം കാരണമാണ് കോണ്‍ഗ്രസുകാര്‍ പോലും തുടര്‍ഭരണത്തിന് വോട്ട് നല്‍കിയതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്.
ഇപ്പോള്‍ സതീശന് നേരെയും പ്രവചനം നടത്തിയിരിക്കുകയാണ്. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതു കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്‌ക്കെതിരേ പറയുന്നത്. അദ്ദേഹത്തില്‍ ഒരു പ്രതീക്ഷയും കേരളം വച്ചുപുലര്‍ത്തേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്ക് ബന്ധമില്ല. കേസില്‍ ബി.ജെ.പിയെ കുടുക്കാനാണ് ശ്രമം. പൊലീസ് തലകുത്തി മറിഞ്ഞാലും ബി.ജെ.പിയെ കേസുമായി ബന്ധപ്പെടുത്താനാകില്ല. തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നാമനിര്‍ദ്ദേശം ചെയ്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കെ.പി.സി.സിയിലെ നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷനേതാവായി സതീശന്‍ തിളങ്ങും. അദ്ദേഹത്തെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി നോമിനേറ്റ് ചെയ്തുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എ.ഐ.സി.സിയാണ് കെ.പി.സി.സി അദ്ധ്യക്ഷനെ നിയമിച്ചത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചാകും നടപടി.
പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയോഗിച്ചതിനെ അനുകൂലിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.യും രംഗത്തെത്തി. കോണ്‍ഗ്രസിലെ തലമുറമാറ്റം ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നാണ്. വി.ഡി. സതീശന്‍ കരുത്തനായ നേതാവാണ്.
കോണ്‍ഗ്രസിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാന്‍ വി.ഡി. സതീശന്റെ നേതൃത്വത്തിന് കഴിയും. ഈ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ആരുടെയും നോമിനിയായല്ല അദ്ദേഹത്തിന്റെ നിയമനം. എന്നാല്‍ രമേശ് ചെന്നിത്തല കഴിവുള്ള പ്രതിപക്ഷ നേതാവായിരുന്നു സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് ഉചിതമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിഡി സതീശന് ആശംസകള്‍ നേര്‍ന്നത്.
https://www.facebook.com/Malayalivartha
























