പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും.... ചരിത്രവിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാറിനെ പിണറായി വിജയന്‍ നയിക്കുമ്പോള്‍ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വിഡി സതീശന്‍...

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാറിനെ പിണറായി വിജയന്‍ നയിക്കുമ്‌ബോള്‍ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വിഡി സതീശന്‍.
ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം നിയമ സഭാ സമ്മേളനം തുടങ്ങുന്നത്. തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി പിണറായി.
മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഭരണപക്ഷം. തെരഞ്ഞെടുപ്പില്‍ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷനേതാവായി വിഡി സതീശന്‍ എത്തുന്നു.
സ്പ്രിംഗ്‌ളര്‍ ,സ്വര്‍ണ്ണക്കടത്ത് മുതല്‍ ഇഎംസിസി വരെ സഭയില്‍ അഞ്ച് വര്‍ഷം മുഴങ്ങി ആരോപണപരമ്ബരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക.
മറുവശത്ത് പ്രതിപക്ഷനേതാവെന്ന നിലയില്‍ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത് എന്നും മിന്നും പ്രകടനം കാഴ്ചവെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം. പക്ഷെ വമ്പന്‍ തെരഞ്ഞെടുപ്പ് തോല്‍വിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ നേരിടല്‍ വെല്ലുവിളി.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയില്‍ പ്രതിപക്ഷനിരയിലേക്ക് കെകെ രമയെത്തുന്നതാണ് മറ്റൊരു കൗതുകം. ആ കൗതുകം തന്നെയാണ് ഈ നിയമസഭാ സമ്മേളനത്തിന്റെ ഹൈലൈറ്റ്. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപനപ്രസംഗം. നാലിനാണ് ബജറ്റ്. 14 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.
"
https://www.facebook.com/Malayalivartha

























