നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം കെ.കെ. രമ ഭര്‍ത്താവും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കണ്ടെത്തി: സ്പീക്കറെ താക്കീത് ചെയ്യാൻ നീക്കം

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകരയിൽ നിന്നുളള ജനപ്രതിനിധി കെ.കെ. രമ ഭര്‍ത്താവും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കണ്ടെത്തി. സമര ദിവസങ്ങളില്‍ അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും സഭയില്‍ കൊണ്ടുവരാറുണ്ടെന്നാണ് സഭാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന വിശദീകരണം.
എന്നാല്‍ ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ എം.എൽ.എയെ താക്കീത് ചെയ്യും. നിയമസഭയുടെ കോഡ് ഒഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അംഗങ്ങളും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സ്പീക്കറെ ഈ കാര്യത്തിൽ താക്കീത് നൽകാനൊരുങ്ങുകയാണ്.
"അതേസമയം ടി.പിയുടെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചതിനാലാണ് ചട്ടലംഘനത്തിലേക്ക് ഇത് എത്തുന്നതെന്ന് നേരത്തെ രമ പറഞ്ഞിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എ.കെ.ജി സെന്ററില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ട്. ഇത് ചട്ടലംഘനത്തിന്റെ വിഷയമല്ല ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നും പകപോക്കല്‍ രാഷ്ട്രീയം എന്നുപോലും അതിനെ വിശേഷിപ്പിക്കേണ്ടിവരുമെന്നും അവർ പ്രതികരിച്ചു.
നിയമസഭയിൽ ടിപി ചന്ദ്രശേഖരനെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ് എന്ന ആരോപണത്തിന് തക്കതായ മറുപടി കെ കെ രമ കൊടുത്തിരുന്നു. സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനം ഉന്നയിക്കുന്നത്- എന്ന് കെ.കെ രമ ചോദിച്ചിരുന്നു.
വടകര എം.എൽ.എയാണ് കെ.കെ രമ ഇപ്പോൾ . ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞിരുന്നു.
എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവെന്നും ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതൽക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും കെ.കെ രമ പറഞ്ഞു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തതെന്നും കെ കെ രമ പറഞ്ഞു. താൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























