ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണം: പ്രതികരണവുമായി കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയാണ് ഈ വിധിയെ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്.
മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നവർക്ക് ഇത്തരം വിധി തലവേദനയാണ്. കോൺഗ്രസിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. കോടതിവിധിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്.
സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.
https://www.facebook.com/Malayalivartha
























