ലക്ഷദ്വീപിലെ സംഘടനാ വീഴ്ച്ച: അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം തുടങ്ങി

ഏറെ വിവാദമായ ലക്ഷദ്വീപ് വിഷയത്തില്‍ ബി.ജെ.പിക്കുള്ളില്‍ ദേശിയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം തുടങ്ങി. അബ്ദുള്ളക്കുട്ടിയോട് അസ്വാരസ്യമുള്ള കണ്ണുരിലെ ഒരു പ്രമുഖ നേതാവാണ് ഇതിന് പിന്നില്‍ ചരടുവലിക്കുന്നതെന്നാണ് സുചന. ദ്വീപിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംഘടനാ ചുമതലയുള്ള അബ്ദുള്ള കുട്ടിയുടെ നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചതായാണ് ആരോപണം.
പാര്‍ട്ടിയില്‍ നവാഗതനായ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളകുട്ടിക്ക് ലക്ഷദ്വീപിലെ സംഘടനാ സംവിധാനത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ഏറെ വിമര്‍ശനത്തിനു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പുതിയ ഭരണ
പരിഷ്കാര നടപടികളില്‍ പ്രതിഷേധിച്ച് ബഹുഭൂരിപക്ഷം നേതാക്കളും രാജിവെച്ചതോടെ ദ്വീപിലെ സംഘടന അടിത്തറ ഇളകിയിരിക്കയാണ്. സംഘടനാ രംഗത്ത് അബ്ദുള്ളകുട്ടിക്ക് പരിചയ സമ്പന്നത ഇല്ലാത്തതാണ് പ്രശ്ന പരിഹാരത്തിന്റെ സാധ്യത ഇല്ലാതാക്കിയതെന്നാണ് ബി.ജെ.പിയില്‍ നിന്നുയരുന്ന വിമര്‍ശനം.
പൊതു പ്രവര്‍ത്തനത്തില്‍ എസ്.എഫ്.ഐ യുടെ ഭാരവാഹിത്വത്തില്‍ പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് അബ്ദുല്ലകുട്ടിക്ക് ഉള്ളത്. എസ്.എഫ് ഐ നേതാവായിരിക്കെയാണ് അബ്ദുല്ലകുട്ടി, കണ്ണൂരില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് തുടര്‍ച്ചയായി പാര്‍ലമെന്ററി രംഗത്തു മാത്രമായിരുന്നു പരിചയം. സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തിയപ്പോഴും ജനപ്രതിനിധി മാത്രമായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് വിട്ട് മാസങ്ങളോളം രാഷ്ട്രീയ വനവാസത്തില്‍ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബി.ജെ.പി അംഗത്വം നേടുന്നതും ഏവരേയും ഞെട്ടിച്ച് നേരെ സംസ്ഥാന നേതൃത്വത്തിലേക്കും തുടര്‍ന്ന് ദേശീയ നേതൃത്വത്തിലേക്കും എത്തുന്നത്.
ബൂത്തു തലത്തില്‍ പോലും പ്രവര്‍ത്തകരേയും നേതാക്കളെയും കൈകാര്യം ചെയ്തുള്ള പരിചയമില്ലാതെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് അബ്ദുള്ളകുട്ടി എത്തുന്നത്.
https://www.facebook.com/Malayalivartha



























