ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ജൂണ്‍ ഒന്നു വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റ് വീശും. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിലാകും കാറ്റ് വീശുക. ഈ സാഹചര്യത്തില്‍ കേരള തീരത്തുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 29 മുതല്‍ ജൂണ്‍ രണ്ടുവരെ തെക്കുപടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ അറബി കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കും. മെയ് 29, 30 തീയതികളില്‍ കന്യാകുമാരി, തെക്കന്‍ ശ്രീലങ്കന്‍ തീരം, ആന്തമാന്‍ കടല്‍ എന്നിവടങ്ങളില്‍
മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. കാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് 31 തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha



























