എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ല; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായത് ഉമ്മന്‍ ചാണ്ടിയാണെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ പ്രതികരണവുമായി ഉമ്മൻ ചാണ്ടി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല പരാതി നല്കാന് ഇടയില്ലെന്ന് ഉമ്മന്‍ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായത് ഉമ്മന്‍ ചാണ്ടിയാണെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സമിതിക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിനുമാത്രമാണ് സമിതി രൂപീകരിച്ചത്. സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചാല്‍ മാധ്യമങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























