പാതിരാത്രി ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും യുവാവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ആക്രമണത്തില്‍ ചെവിയറ്റ ഭാര്യയുടെ നില ഗുരുതരം

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും പാതിരാത്രി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. വള്ളിക്കുന്ന് കൂട്ടുമുച്ചി സ്വദേശി പാറോല്‍ പ്രിയേഷിനെ (43) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന എടപ്പരുത്തി സിന്ധു (42), മകന്‍ അഭിരാം (ആറ്) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. സിന്ധുവും മകനും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയ പ്രിയേഷ് വെട്ടുകത്തിയുമായെത്തി സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. മകന്‍ അഭിരാമിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ അഭിരാം പ്രാണരക്ഷാര്‍ത്ഥം ഓടി സമീപമുള്ള വീട്ടിലെത്തി നിലവിളിച്ചു. ഇതുകേട്ട് കേട്ടുണര്‍ന്ന് വാതില്‍ തുറന്ന് പുറത്തേക്ക് വന്ന സമീവാവാസികളാണ് പ്രിയേഷിനെ കീഴടക്കിയത്. ഏഴോളം വെട്ടുകളാണ് സിന്ധുവിന്റെ ശരീരത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഒരു ചെവി വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിവരമറിഞ്ഞെത്തിയ തേഞ്ഞിപ്പലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha



























