ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. എഴുകോണ്‍ പോച്ചക്കോണം പ്രദീപ് ഭവനില്‍ പ്രവീണ്‍ (14) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. നെടുവത്തൂര്‍ ഈശ്വരവിലാസം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്.ശനിയാഴ്ച രാത്രിയില്‍ കുഴഞ്ഞു വീണ പ്രവീണിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നതിനാല്‍ വിദഗ്ധ ചികല്‍സക്കായി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചു തന്നെ മരിക്കുകയുണ്ടായി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയുണ്ടായി. ഒരാഴ്ച മുന്‍പ് നടത്തിയ കോവിഡ് പരിശോധനയില്‍ പ്രവീണ്‍ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എഴുകോണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദീപ് ആണ് പ്രവീണിന്റെ പിതാവ്. മാതാവ്: പാരിജാതം.
https://www.facebook.com/Malayalivartha
























