'ലക്ഷദ്വീപിലെ കേന്ദ്രനയം മാറ്റണം'; ലക്ഷദ്വീപ് വിഷയത്തിൽ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പി.സി. ജോര്‍ജ്

ലക്ഷദ്വീപിലെ കേന്ദ്രനയം മാറ്റണമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നില്ല. ഗുണ്ട ആക്‌ട് പോലെയുള്ള ചിലതില്‍ മാത്രമാണ് എതിരഭിപ്രായം ഉള്ളതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സാമ്ബത്തികമായി നിശ്ചിതവരുമാനത്തില്‍ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് ആനുകൂല്യം നല്‍കണം. ഇപ്പോള്‍ മുസ്ലിംകള്ക്ക് നല്‍കുന്ന ആനുകൂല്യം തുടരുകയും മറ്റു വിഭാഗങ്ങള്‍ക്ക് അര്‍ഹത നോക്കി കൊടുക്കുകയും വേണം. സാമുദായിക പരിഗണനക്കൊപ്പം സാമ്ബത്തിക പരിഗണനയും നല്‍കണമെന്നും ജോര്‍ജ് പറഞ്ഞു
https://www.facebook.com/Malayalivartha
























