അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

ഇന്ന് രാവിലെയാണ് അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയിനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ല, പറയാത്തത് അടിച്ചേല്‍പ്പിക്കുകയാണെന്ന് അധിക്ഷേപ പരാമര്‍ശത്തില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍. 'ഇതൊക്കെ കോമഡിയായി തോന്നുന്നു' എന്നായിരുന്നു പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഉദയനിധി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചത്.
കവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമര്‍ശം. തൃഷയുടെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും ദ്വയാര്‍ഥ പരാമര്‍ശം നടത്തിയെന്നാണ് ടിവികെ പ്രവര്‍ത്തകര്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെയാണ് അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയിനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുച്ചയ്ക്ക് ഉദയനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി. ഡിഎംകെ പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് ഉദയനിധിയെ തഞ്ചാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് സൂചനകള്‍.
https://www.facebook.com/Malayalivartha

























