കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ട് ; കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍

വിദ്യാഭ്യാസ സംവിധാനം മാറണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍ .കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറ്റേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആനമങ്ങാട് ഗവണ്‍മെന്റ് ആര്‍ക്ക് സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കരിയര്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചുക്കുകയായിരുന്നു അദ്ദേഹം . ഓഗസ്റ്റ് ഒന്നിന് ഹയര്‍സെക്കന്‍ന്ററി സ്‌കൂളുകളില്‍ കരിയര്‍ ദിനാചരണം സംഘടിപ്പിക്കാറുണ്ട്.
നമ്മുടെ കുട്ടികള്‍ക്ക് പഠനത്തില്‍ എങ്ങനെ മുന്നോട്ടു പോകണം, അഭിരുചികള്‍ മനസ്സിലാക്കി ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണം, സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏതൊക്കെ വിഷയങ്ങള്‍ പഠിക്കണം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഉപദേശങ്ങളാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസുകളില്‍ നല്‍കുന്നത്. സ്വപ്‌ന തുല്യമായ പ്രൊഫഷനില്‍ എത്തിച്ചേരുന്നതിനാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്. കുട്ടികള്‍ പലവിധത്തിലുള്ള വിജയകരമായ സംരംഭങ്ങളും ആരംഭിക്കുന്നുണ്ട്.
കുട്ടികള്‍ പഠിച്ചത് എങ്ങനെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തി മുന്നേറാന്‍ സാധിക്കും എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കുറെ കാര്യങ്ങള്‍ പഠിക്കുകയും അത് ജീവിതത്തില്‍ എവിടെയും ഉപയോഗിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇതിനായി വിദ്യാഭ്യാസ സംവിധാനത്തില്‍ തന്നെ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























